മലപ്പുറം: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മക്കെതിരെ പോലിസ് കേസെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവില്‍ പോയി. പെരിന്തല്‍മണ്ണയിലാണ് സംഭവം. നിലമ്പൂര്‍ വടപുറം സ്വദേശിനിയാണ് ഒളിവില്‍ പോയത്.
മുത്തച്ഛനാണ് കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിച്ചത്. ഇതേ തുടര്‍ന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് ക്രൂര മര്‍ദ്ദനം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലടക്കം പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും, പൊലീസ് കേസെടുക്കുകയുമായിരുന്നു.
- Advertisement -
ഒന്നര വയസുള്ളപ്പോള്‍ കുട്ടിയുടെ സ്വന്തം അമ്മ അര്‍ബുദം ബാധിച്ച് മരിക്കുകയായിരുന്നു. പിന്നീട് അച്ഛന്റെ വീട്ടിലും അമ്മയുടെ അച്ഛന്റെ വീട്ടിലുമായിട്ടായിരുന്നു താമസിച്ചിരുന്നത്. അച്ഛന്‍ വിദേശത്താണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

