തൃശ്ശൂർ:ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ദോഹയിൽ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്ന് 7 ന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിലെ നാലംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 29 പേരാണ്. രണ്ടു പേർ കോഴിക്കോട് എംവിആർ ആശുപത്രിയിലും രണ്ടു പേർ പാലക്കാടും ഒരാൾ എറണാകുളത്തും ചികിത്സയിലുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11457 പേരും ആശുപത്രികളിൽ 68 പേരും ഉൾപ്പെടെ ആകെ 11525 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മെയ് 29) നിരീക്ഷണത്തിന്റെ ഭാഗമായി 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
വെളളിയാഴ്ച (മെയ് 29) അയച്ച 101 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2343 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2008 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 335 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 693 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
424 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (മെയ് 29) 140 പേർക്ക് കൗൺസലിംഗ് നൽകി.