KeralaNews

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ ആറംഗ കുടുംബത്തിന് വോട്ടില്ല; മരിച്ച പിതാവിന് വോട്ട്!

കോട്ടയം: ഒരു കുടുംബത്തിലെ മരിച്ചയാളുടെ ഒഴികെയുള്ള ആറ് പേരുടെയും വോട്ട് പട്ടികയില്‍ നിന്നു ബോധപൂര്‍വം നീക്കിയതായി പരാതി. കോട്ടയം വിജയപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനായിരുന്ന വടവാതൂര്‍ മേപ്പുറത്ത് എം.കെ റെജിമോന്റെ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടാണ് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. എന്നാല്‍ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ. കേശവന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്.

പോളിംഗ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയില്‍ നിന്നു പേര് നീക്കം ചെയ്ത വിവരമറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇവര്‍ നാളുകള്‍ക്കു മുമ്പ് ആറാം വാര്‍ഡില്‍ നിന്നും 13-ാം വാര്‍ഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കം ചെയ്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ വോട്ട് 13-ാം വാര്‍ഡിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയിരുന്നെങ്കില്‍ മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ നിലനില്‍ക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നതായും റെജിമോന്‍ പറഞ്ഞു.

തൃശൂര്‍ ചേലക്കര എസ്.എം.ടി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ നിങ്ങള്‍ മരിച്ചയാളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് കേട്ട് വയോധികന്‍ ഞെട്ടി. നിങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുള്ളതെന്നും ഇതിനാല്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അബ്ദുള്‍ ബുഹാരി എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇതേ തുടര്‍ന്ന് അദ്ദേഹം ബൂത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button