കൊച്ചി:തലമുടി കളർ ചെയ്ത് പുത്തൻ ലുക്കിൽ ഗായിക സിതാര കൃഷ്ണ കുമാർ. പിങ്ക് നിറത്തിലുള്ള താരത്തിന്റെ മുടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അമ്പരന്നിരിക്കുകയാണ് ആരാധകർ.
മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ആണ് സിതാരയുടെ മേക്കോവറിനു പിന്നിൽ. ഇരുവരും വളരെ മനോഹരമായി തന്റെ തലമുടിയുടെ ലുക്ക് മാറ്റിയെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും പുതിയ ചിത്രങ്ങൾ പങ്കിട്ട് സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സിതാരയുടെ പുതിയ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. പീകോക്ക് ബ്ലൂ നിറമായിരുന്നു മുൻപ് സിതാര തലമുടിക്കു നൽകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News