KeralaNews

എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ്  ഒ വി അബ്ദുള്‍ ഫഹിം അന്തരിച്ചു

ദുബായ്: പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ്  ഒ വി അബ്ദുള്‍ ഫഹിം അന്തരിച്ചു. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് 48 കാരനായ ഫഹിം അന്തരിച്ചത്. ഏകദേശം 15 കൊല്ലത്തിലേറെയായി ഫഹിം പ്രവാസലോകത്തായിരുന്നു താമസിച്ചുവന്നത്.

കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫഫിം. ഭാര്യ സിതാര ദുബായിയിൽ ഉള്ളപ്പോഴാണ് ഇദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ചത്. പത്ത് ദിവസത്തിലേറെയായി ദുബായിയിലുള്ള സിതാര രണ്ട് ദിവസത്തിനുള്ളിൽ മടങ്ങാനിരിക്കെയാണ് വേദനിപ്പിക്കുന്ന വാർത്തയെത്തിയത്.

പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഒ വി സാബിറ. മക്കള്‍: ഗസല്‍, ഐദിന്‍. സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബയ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ സിതാര കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button