കൊച്ചി: വത്തിക്കാന്‍ ഉത്തരവ് പ്രകാരം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
തന്റെ ഭാഗം വിശദീകരിക്കാന്‍ ലൂസി കളപ്പുരയ്ക്ക് കോടതി സമയം നല്‍കി. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ലൂസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. മദര്‍ സുപ്പീരിയര്‍ തന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളിയിരുന്നു. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്.