കൊച്ചി: കത്തോലിക്കാ സഭയിലെ വെെദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണയിയ്ക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥയുടെ വിൽപ്പന നിരോധിയ്ക്കെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പുസ്തകത്തിലെ പരാമർശങ്ങൾ
വൈദികർക്കും കന്യാസ്ത്രീകൾക്കും
മാനക്കേട് ഉണ്ടാക്കുന്നതാണ് എന്ന്
ഹർജിയിൽ പറയുന്നു. സിസ്റ്റർ ലൂസി
കളപ്പുര, ഡി സി ബുക്സ്, ഡിജിപി, ചീഫ്
സെക്രട്ടറി എന്നിവരെ എതിർ
കക്ഷികളാക്കിയാണ് ഹർജി. എസ്എംഐ
സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ
ജോസഫാണ് ഹർജിക്കാരി. ഹർജി ഇന്ന്
തന്നെ പരിഗണിക്കും.
സിസ്റ്റർ ലൂസി എഴുതിയ ‘കർത്താവിന്റെ
നാമത്തിൽ’ എന്ന പുസ്തകത്തിൽ
വൈദികർക്കെതിരെ ഗുരുതര
ആരോപണങ്ങളാണ്
ഉയർത്തിയിരിക്കുന്നത്.കന്യാസ്ത്രീയായതി
ന് ശേഷം തനിക്ക് നേരെ പീഡനശ്രമം
ഉണ്ടായെന്നും സിസ്റ്റർ ലൂസി
– പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
നാല് തവണ വൈദികർ ലൈംഗികമായി
പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ
ആരോപിക്കുന്നത്.
കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന്
പല കന്യാസ്ത്രീകളുമായും
ബന്ധമുണ്ടായിരുന്നുവെന്നും
പുസ്തകത്തിലുണ്ട്. മഠത്തിൽ
കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ
പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ
വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ
ആരോപിച്ചിട്ടുണ്ട്.കന്യാസ്ത്രീകൾക്കിടയിലെ സ്വവർഗരതിയേക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും വൻ വിവാദത്തിനാണ് തിരി കാെളുത്തിയത്.