24.1 C
Kottayam
Sunday, June 7, 2026

സിസോദിയക്ക് നാളെ തന്നെ ജയിലില്‍ നിന്നിറങ്ങാം; പക്ഷേ, ബിജെപിയില്‍ ചേരണം, പരിഹസിച്ച് കെജ്രിവാള്‍

Must read

ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ കടുത്ത വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് നടത്തിവരുന്ന പരിഷ്‌കരണങ്ങള്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വയ്ക്കാനാണ് സിസോദിയയെ അറസ്റ്റ് ചെയ്തത് എന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. മദ്യനയ കേസ് വെറും പുകമറ മാത്രമാണ്. സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പരിഹസിച്ചു.

അഴിമതി അല്ല ഇവിടെ വിഷയം. ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന ജനകീയ ഇടപെടലുകളാണ്. മന്ത്രിമാരുടെ മികച്ച പ്രവര്‍ത്തനങ്ങളാണ്- സിസോദിയയുടെ അറസ്റ്റില്‍ ആദ്യമായി പ്രതകരിക്കവെ കെജ്രിവാള്‍ പറഞ്ഞു. ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സിസോദിയയാണ്. ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മദ്യനയ കേസില്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതി റിമാന്റ് ചെയ്തു. അഞ്ച് ദിവസം സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്തു.

മദ്യനയ കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. അറസ്റ്റ് ചെയ്ത പിന്നാലെ സിസോദിയ മന്ത്രി പദവി രാജിവച്ചിരുന്നു. 18 വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ചില വകുപ്പുകള്‍ എഎപിയുടെ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കി.

- Advertisement -

പഞ്ചാബില്‍ വിജയിച്ച ശേഷം എഎപിയെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കെജ്രിവാള്‍ ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ മോഹം ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

മനീഷ് സിസോദിയക്ക് മുമ്പ് അറസ്റ്റിലായ എഎപി മന്ത്രിയാണ് സത്യേന്ദ്ര ജെയിന്‍. ആരോഗ്യ മന്ത്രിയായിരുന്നു ഇദ്ദേഹം. മൊഹല്ല ക്ലിനിക്ക് എന്ന ശ്രദ്ധിക്കപ്പെട്ട പദ്ധതി ഡല്‍ഹിയില്‍ ആവിഷ്‌കരിച്ചത് ഇദ്ദേഹമാണ്. മന്ത്രിമാരുടെ മികച്ച പ്രവര്‍ത്തനങ്ങളാണ് ബിജെപി അവരെ ലക്ഷ്യമിടാന്‍ കാരണമെന്ന് കെജ്രിവാള്‍ പറയുന്നു.

ബിജെപി സര്‍ക്കാരുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്നതിനേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ഡല്‍ഹിയിലെ മന്ത്രിമാര്‍ ചെയ്യുന്നത്. ഒരു സ്‌കൂളിലേയോ ആശുപത്രിയിലേയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാങ്ങളിലെ മന്ത്രിമാര്‍ക്ക് സാധിച്ചിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

- Advertisement -

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് എഎപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിപിഎം ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സിസോദിയയുടെ അറസ്റ്റിനെ പിന്തുണച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

Popular this week