കൊച്ചി:ഗായികയായ അഭയ ഹിരണ്‍മയിയുടെ ശബ്ദത്തിലെ വ്യത്യസ്തതയെക്കുറിച്ച് ആരാധകരെപ്പോഴും പറയാറുള്ളതാണ്. യാദൃശ്ചികമായാണ് താന്‍ പിന്നണി ഗാനരംഗത്തേക്ക് എത്തിയതെന്ന് അഭയ പറഞ്ഞിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ച് പരസ്യമായി തുറന്ന് പറഞ്ഞപ്പോഴായിരുന്നു അഭയ വാര്‍ത്തകളില്‍ നിറഞ്ഞത്.
അടുത്തിടെയായിരുന്നു ഇരുവരും ഈ ബന്ധം പിരിഞ്ഞത്. വേര്‍പിരിഞ്ഞതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഗോപി സുന്ദറിനെ മാറ്റിനിര്‍ത്തി തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് അഭയ പറഞ്ഞിരുന്നു. പതിനേഴാമത്തെ വയസിലാണ് അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും ജീവിതം തന്നെ മാറി മറിഞ്ഞത് അങ്ങനെയായിരുന്നുവെന്നും ഗായിക വ്യക്തമാക്കിയിരുന്നു. എഞ്ചീനിയറിംഗിന് പഠിച്ചോണ്ടിരിക്കുന്നതിനിടയില്‍ ഐഎഫ്എഫ് കെയില്‍ ആങ്കറിംഗിനായി പോയിരുന്നു. അങ്ങനെയാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്.
നന്നായി പാടുന്നയാളാണല്ലോ, എന്താണ് പാട്ട് കരിയറാക്കാത്തതെന്നായിരുന്നു ഗോപി അഭയയോട് ചോദിച്ചത്. അദ്ദേഹത്തിനൊപ്പം സ്റ്റുഡിയോയിലേക്ക് പോവാറുണ്ടായിരുന്നു. മറ്റുള്ളവര്‍ പാടുന്നതും അതില്‍ വരുന്ന തെറ്റുകള്‍ കറക്റ്റ് ചെയ്യുന്നതുമൊക്കെ കണ്ടിരുന്നു. അങ്ങനെയായാണ് പാടാനായി തയ്യാറെടുത്തത്. ആദ്യം പാടിയത് നാക്കു പെന്റ എന്ന ഗാനമായിരുന്നുവെങ്കിലും റിലീസ് ചെയ്തത് തെലുങ്ക് പാട്ടായിരുന്നു.
മലയാളത്തിന് മുന്‍പ് അന്യഭാഷകളിലാണ് പാടിയതെന്നും അഭയ പറഞ്ഞിരുന്നു. നേരത്തെ കുടുംബജീവിതത്തിനായിരുന്നു കൂടുതല്‍ ഫോക്കസ് കൊടുത്തിരുന്നത്. ഇപ്പോള്‍ അത് മാറിയെന്നും പാട്ടിലാണ് കൂടുതല്‍ ശ്രദ്ധയെന്നും അഭയ പറഞ്ഞിരുന്നു.
കഴിഞ്ഞ കാലത്തെ അനുഭവങ്ങളെക്കുറിച്ചോര്‍ത്തൊന്നും റിഗ്രറ്റ് തോന്നുന്നില്ല. അതാത് സമയത്ത് എടുത്ത തീരുമാനങ്ങളിലൊന്നും കുറ്റബോധമില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണ്. സ്‌റ്റേജ് പരിപാടികളും മോഡലിംഗുമൊക്കെയായി സജീവമാണ് താരം. നേരത്തെ തന്നെ നിറങ്ങളോടൊക്കെ താല്‍പര്യമുണ്ടായിരുന്നു. ഫംഗക്ഷനുകളൊക്കെ വരുമ്പോള്‍ വെറൈറ്റി ഡിസൈനുകള്‍ പരീക്ഷിക്കാറുണ്ടെന്നും അഭയ പറഞ്ഞിരുന്നു.
തിരുവനന്തപുരമാണ് സ്വദേശമെങ്കിലും ചെന്നൈയോട് തനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്ന് അഭയ പറയുന്നു. വോക്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭയ ഇതേക്കുറിച്ച് പറഞ്ഞത്.തിരുവനന്തപുരത്തുണ്ടായിരുന്ന സമയത്ത് അച്ഛന്‍ എന്നെ എല്ലായിടത്തേക്കും കൊണ്ടുപോവുമായിരുന്നു. അവിടുന്ന് ചെന്നൈയിലേക്ക് മാറിയ സമയത്ത് ആ വലിയ സിറ്റി എന്നെ എങ്ങനെയാണ് സ്വീകരിച്ചതെന്ന് ഞാന്‍ മനസിലാക്കി.
ഇപ്പോള്‍ ചോദിച്ചാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലം ചെന്നൈയാണ്. രാവിലെ എഴുന്നേറ്റ് സാരിയൊക്കെ ഇട്ട് പൂവൊക്കെ വെച്ച് കുപ്പിവളയൊക്കെ ഇടാനാണ് പോവുന്നത്. എപ്പോഴും ബിസിയായിട്ടുള്ള സ്ഥലമാണ് മൈലാപ്പൂര്‍. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള ആ ഷിഫ്റ്റിംഗ് അതിമനോഹരമായിരുന്നുവെന്നും അഭയ പറയുന്നു.