സിൽവർ ലൈന് ചിറകുമുളയ്ക്കുന്നു; വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ‌ റെയിൽവേ ബോർഡ് നിർ‌ദേശം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ റെയിൽവേ ബോർഡിന്റെ നിർദേശം. ദക്ഷിണ റെയിൽവെക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഗതിശക്തി വിഭാഗം ഡയറക്ടർ എഫ് എ അഹമ്മദാണ് ഇതുസംബന്ധിച്ച കത്ത് നൽകിയത്. കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നു

സിൽവർലൈൻ പദ്ധതി അവസാനിച്ചിട്ടില്ലെന്ന പ്രതീക്ഷയാണ് ഇപ്പോൾ പുറത്തുവരുന്നത്. റെയിൽവേ ബോർഡിന് സംസ്ഥാന സർക്കാർ നേരത്തെ സമർപ്പിച്ച പദ്ധതി ഡിപിആർ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും സംശയം ഉയർന്നത്.

ഇതിനെക്കുറിച്ചും റെയിൽവേ ക്രോസുകൾ എവിടെയൊക്കെയുണ്ടാകും എന്നത് സംബന്ധിച്ചും നേരത്തെ തന്നെ റെയിൽവേ ബോർഡ് സർക്കാരിനോട് വിശദാംശങ്ങൾ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ അനുബന്ധരേഖയായി കെ റെയിൽ റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണറെയിൽവേയുടെ അഭിപ്രായങ്ങൾ ചോദിച്ച് റെയിൽവേ ബോർഡ് കത്തയച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News