കണ്ണൂർ: കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷം. മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് സംഘർഷം ഉണ്ടായത്. യോഗം നടക്കുന്ന സ്‌ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
യോഗം നടക്കുന്ന സ്‌ഥലത്തേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. ഇതിന് മുമ്പും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ് ഇതൊന്നും ജനാധിപത്യപരമല്ലെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, അടച്ചിട്ട മുറിയിൽ യോഗം നടത്താൻ പാടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രതിഷേധക്കാരെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്‌തെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആറോളം പ്രവര്‍ത്തകര്‍ വേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘാടകരും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടാവുകയായിരുന്നു. റിജില്‍ മാക്കുറ്റിക്ക് പുറമേ ജയ് ഹിന്ദ് ജീവനക്കാരന്‍, സുധീപ് ജെയിംസ് തുടങ്ങിയ ആറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇവരെ റിമാന്‍ഡ് ചെയ്തു.
കെ റെയില്‍ വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നത് പ്രതിഷേധ സമരമല്ല, മറിച്ച് ഗുണ്ടായിസമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കാനാണ് സംഘം എത്തിയതെന്നും എംവി ജയരാജന്‍ പറഞ്ഞു. ”വേഷം മാറി വന്ന ഗുണ്ടകളാണ് സ്ഥലത്തെത്തിയത്. അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് സ്ഥലത്ത് എത്തിയത്. എത്തിയ ഉടന്‍ തന്നെ വേദിയിലേക്ക് ഇരച്ചു കയറാനാണ് അവര്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചില ഗുണ്ടകള്‍ മറ്റൊരാളുടെ പാന്റ് ധരിച്ചാണ് വന്നത്. ധരിച്ച രീതി കാണുമ്പോള്‍ തന്നെ അത് മനസിലാകും.” വേഷം മാറി വന്ന ഗുണ്ടകളെ തിരിച്ചറിയുന്നതില്‍ പൊലീസ് കുറച്ച് കൂടി ജാഗ്രത കാണിക്കണമായിരുന്നെന്നും എംവി ജയരാജന്‍ പറഞ്ഞു. ”മാധ്യമ പ്രവര്‍ത്തകര്‍ എന്ന പേരിലും വന്നത് ഗുണ്ടകളാണ്. ഇതും പൊലീസ് അന്വേഷിക്കണം.” കണ്ണൂരില്‍ അറിയപ്പെടുന്ന ക്രിമിനലാണ് സംഭവത്തിന്റെ ഫോട്ടോ എടുത്തതെന്നും എംവി ജയരാജന്‍ പറഞ്ഞു.
അങ്കമാലി എളവൂര്‍ ത്രിവേണിയില്‍ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീണ്ടും തടഞ്ഞു. കല്ലിടാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ നിലപാട് എടുത്തതോടെ പ്രതിഷേധം കനത്തു. 15 പേരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ഇവിടെ പ്രതിഷേധം ഉണ്ടായിരുന്നു. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന സ്ഥലത്ത് കുറ്റികള്‍ സ്ഥാപിക്കാനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്. നാല് കെ റെയില്‍ ഉദ്യോഗസ്ഥരാണ് സ്ഥല പരിശോധനയ്ക്ക് എത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു.