24.8 C
Kottayam
Friday, June 5, 2026
No menu items!

സില്‍വര്‍ ലൈന്‍ പിന്‍വലിക്കണം; കൈകൂപ്പി അഭ്യര്‍ത്ഥിച്ച് മേധാ പട്കര്‍

Must read

കൊച്ചി: കെ റെയിലില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായി വിജയന്‍ പുനരാലോചിക്കണമെന്നും, പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന ഒരു പഠന പോലും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുകയാണ്. എന്നിട്ടും ഭരണാധികാരികള്‍ പ്രകൃതി വിഭവങ്ങളുടെ മൂല്യം മനസ്സിലാക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. അനാവശ്യ ചെലവെന്നും പ്രകൃതിക്ക് ദോഷമെന്നും ചൂണ്ടിക്കാട്ടി ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തവരാണ് സിപിഎം സഖാക്കള്‍ എന്നും അവര്‍ പറഞ്ഞു.

കേരളം കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട് കാണുന്നതാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും നടത്തിയട്ടില്ല. ദേശീയ ഹരിത ട്രൈബൂണല്‍ അംഗീകരിച്ചട്ടില്ല, കേന്ദ്രം അനുമതിയും നല്‍കിയട്ടില്ല. പദ്ധതിയെക്കുറിച്ച് വിശകലനം നടത്തണമെന്നും, നിലവിലുള്ള റെയില്‍വേ സംവിധാനത്തെ തന്നെ വികസിപ്പിച്ച് എടുക്കാവുന്നതാണെന്നും മേധാ പട്കര്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നാളെ കോഴിക്കോട് കെ റെയിലിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ മേധാ പട്കര്‍ സന്ദര്‍ശിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week