24.2 C
Kottayam
Sunday, November 17, 2024
test1
test1

ഗൂഡാലോചനയില്‍ സിദ്ധിഖും പങ്കെടുത്തു,ബാലചന്ദ്രകുമാര്‍ പറയുന്നത് സത്യം’ദിലീപിനെ കുരുക്കുന്ന വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ

Must read

കൊച്ചി: നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലിലാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തല്‍. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികള്‍ സമാന ഹര്‍ജി നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേര്‍ത്തതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയാണ്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നത്.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍
ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി.കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്.
നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ഈ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. ദീലീപിന് ജാമ്യം നല്‍കുന്നത് നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികള്‍ സമാന ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നുണ്ട്.

ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറന്‍സിക് പരിശോധന നടത്തണം.

അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നത്. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. മുന്‍കൂര്‍ ജാമ്യം ദിലീപിന് നല്‍കിയാല്‍ അത് കേസിന്റെ അന്വേഷണത്തെത്തന്നെ ബാധിക്കും. അതിനാല്‍ ഒരു കാരണവശാലും ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതിയെ അറിയിച്ചിരുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച പല്ലിശ്ശേരി പറഞ്ഞ വാക്കുകകള്‍് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ പല്ലിശേരിയുടെ ചില സംശയങ്ങളും പോലീസ് പരിശോധിക്കുന്നതായാണ് സൂചന. ഇതൊക്ക താന്‍ ആദ്യമേ വെളിപ്പെടുത്തിയതാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പല്ലിശേരിയും രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപിനെ ചേട്ടനെന്നും കാവ്യാ മാധവനെ സുഹൃത്തെന്നും വിളിക്കുന്ന നടിയെ കുറിച്ചായിരുന്നു പരമാര്‍ശം. നടിയുടെ പേരു സഹിതമായിരുന്നു സിനിമാ മംഗളത്തിലെ റിപ്പോര്‍ട്ട്.

സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയിലും ഒരു മാഡമുണ്ട്. ദൃശ്യവുമായി വിഐപി എത്തിയ ദിവസം ഈ നടി ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേര്‍ക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത്. നടിയെ ചോദ്യം ചെയ്യുമോ എന്ന തലക്കെട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഗുരുതരമായ ആരോപണമാണ് ലേഖകന്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ നിയമ നടപടിയെടുക്കുമെന്ന് നടി പരസ്യമായി പറഞ്ഞു. ഈ നിയമ നടപടി ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കും. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ്.

സിനിമ മംഗളം മാസികയില്‍ പല്ലിശേരി എഴുതിയിരുന്ന പംക്തിയാണ് അഭ്രലോകം. സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതിയിരുന്നത്. പല്ലിശേരിയുടെ എഴുത്ത് ഇതിനകം 450ഓളം അധ്യായങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. സിനിമ മംഗളത്തിലെ ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ.ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി. ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടു.

പല്ലിശേരി എഴുതിയ പലകാര്യങ്ങളേയും ദിലീപ് അന്ന് ഖണ്ഡിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കിയിരുന്നു. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വസിക്കുന്നു. നിരവധി ഭീഷണികള്‍ നേരിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ തെളിവുകള്‍ അന്വേഷണ സംഘം പരിശോധിക്കുമെന്നും സൂചനയുണ്ട്.

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരുവന്‍ തന്റെ മുന്നില്‍ ബ്രേക്ക് ഇട്ടു. കുറച്ച് സമയം തന്നെ സൂക്ഷിച്ച് നോക്കിയ ശേഷം ബൈക്ക് ഓടിച്ചു പോയി. ഇത് തനിക്ക് പിന്നാലെ ശത്രുക്കള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കൈവശമുള്ള പല തെളിവുകളും ചാനലിലോ മാധ്യമങ്ങളിലോ താന്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചവര്‍ എത്തിക്കുമെന്നും പല്ലിശേരി പറഞ്ഞിരുന്നു. പ്രിയ നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞാണ് പല്ലിശേരി ഓരോ കുറിപ്പും എഴുതിയിരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും പറഞ്ഞിരുന്നത് പല്ലിശ്ശേരിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാല്‍ അതു ശരിയല്ല കാണേണ്ടവരെല്ലാം ദൃശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടിയുടെ പേര്. പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ആ നടി കണ്ടിട്ടുണ്ട്- ഇതായിരുന്നു പല്ലിശേരിയുടെ വാക്കുകള്‍.

ഈ നടിയെ മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു നടിയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്-ഇങ്ങനെയാണ് ആ നടിക്ക് എതിരായ വാര്‍ത്ത പല്ലിശ്ശേരി അന്ന് നല്‍കിയത്. പല്ലിശേരിയുടെ പല വെളിപ്പെടുത്തലുകളും പിന്നീട് യാഥാര്‍ത്ഥ്യങ്ങളായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് കേസില്‍ പല്ലിശേരിയുടെ മൊഴി ഒന്നുകൂടി എടുക്കേണ്ടതായി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.