24.1 C
Kottayam
Sunday, June 7, 2026

‘ആ മോഹൻലാൽ ചിത്രത്തിന്റെ പരാജയം തളർത്തി, സിനിമ നിർത്താൻ വരെ തീരുമാനിച്ചു; സിബി മലയിൽ

Must read

കൊച്ചി:മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻമാരിൽ ഒരാളാണ് സിബി മലയിൽ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവച്ച ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പല ചിത്രങ്ങളും സംവിധാനം ചെയ്‌തത്‌ സിബി മലയിലായിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിലെ ഒരു പരാജയ ചിത്രത്തെ കുറിച്ചും, അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സിബി മലയിൽ. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ അത്രയധികം സിനിമകൾ വിജയിക്കാത്ത ഒരു വിഭാഗമായിരുന്നു ഹൊറർ സിനിമകൾ. വളരെ ചുരുക്കം ചിത്രങ്ങൾക്ക് മാത്രമേ സാമ്പത്തിക വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

സിബി മലയിൽ ഒരുക്കിയ ദേവദൂതൻ ഇത്തരത്തിൽ ഒരു ഹൊറർ ചിത്രമായിരുന്നു. ചിത്രം വലിയ പരാജയം ആകുമെന്ന് താൻ ഒരിക്കലും കരുതിയതല്ലെന്ന് സിബി മലയിൽ പറയുന്നു. ഈ അപ്രതീക്ഷിത പരാജയം തന്നെ വല്ലാതെ തളർത്തിയെന്നും, സിനിമ ഉപേക്ഷിക്കണമെന്ന് പോലും തോന്നിയെന്നും സിബി മലയിൽ കൗമുദി മൂവീസിന്റെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഈ സമയത്ത് തന്നെ കരകയറ്റിയത്‌ ദിലീപ് നായകനായി അഭിനയിച്ച ഇഷ്‌ടം എന്ന ചിത്രമാണെന്നും അദ്ദേഹം പറയുന്നു.

‘ദേവദൂതന്റെ പരാജയം എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ഇനിയും സിനിമകൾ ചെയ്യണോ വേണ്ടയോ എന്നുള്ള ആശയകുഴപ്പം നിലനിന്ന സമയമായിരുന്നു അത്. കാരണം അത്രയ്ക്ക് കഷ്‌ടപ്പെട്ടിട്ടാണ് ദേവദൂതൻ ചെയ്‌ത്‌ തീർത്തത്, ഏതാണ്ട് ഒരുവർഷത്തോളം എടുത്താണ് അതിന്റെ തിരക്കഥ പോലും പൂർത്തീകരിച്ചത്’ സിബി മലയിൽ പറഞ്ഞു.

- Advertisement -

‘ആ ചിത്രത്തിന്റെ പ്രീ പ്രോഡക്‌ഷൻ വർക്കിനും ഒരുപാട് സമയം ചെലവഴിച്ചിരുന്നു. എന്റെ കരിയറിൽ ഏറ്റവും പ്രതീക്ഷയോടെ ചെയ്‌ത്‌ തീർത്ത സിനിമ. അതിന് നേരിടേണ്ടി വന്ന പരാജയം വല്ലാതെ തളർത്തി കളഞ്ഞു. അങ്ങനെ പല പ്രശ്‌നങ്ങളും അലട്ടി കൊണ്ടിരിക്കുന്ന സമയത്താണ് ഇഷ്‌ടം എന്ന സിനിമ എന്നെ തേടി വരുന്നത്’ സിബി മലയിൽ കൂട്ടിച്ചേർത്തു.

- Advertisement -

സിബി മലയിൽ ഒരുക്കിയ ദേവദൂതൻ മലയാളത്തിലെ വ്യത്യസ്‌തമായ ഒരു ഹൊറർ ചിത്രമായിരുന്നു. രഘുനാഥ് പാലേരി തിരക്കഥ എഴുതിയ ചിത്രത്തിൽ സൂപ്പർ താരം മോഹൻലാൽ ആയിരുന്നു നായകനായി അഭിനയിച്ചത്. കൂടാതെ ജയപ്രദ, മുരളി, ജഗദീഷ്, ജനാർദനൻ, ജഗതി ശ്രീകുമാർ തുടങ്ങിയ വൻ താരനിര തന്നെ അഭിനയിച്ച ചിത്രം പിൽക്കാലത്ത് പ്രേക്ഷകർ ഏറ്റെടുത്തുവെന്നത് ചരിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

Popular this week