KeralaNews

ചായ കുടിച്ചിട്ടുവരട്ടെ എന്നുപറഞ്ഞിറങ്ങി; നിമിഷങ്ങള്‍ക്കകം ലോറി ഇടിച്ചു! ചക്രങ്ങള്‍ കയറിയിറങ്ങി എസ് ഐ തല്‍ക്ഷണം മരിച്ചു

കൊട്ടാരക്കര: ചായ കുടിച്ചിട്ടുവരാമെന്ന് പറഞ്ഞിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ എസ്‌ഐ ലോറി ഇടിച്ചു മരിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സിസി ജോണ്‍സണ്‍ ആണ് മരിച്ചത്. ഡ്യൂട്ടി അവസാനിക്കാന്‍ അരമണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിത മരണം. റെയില്‍വെ പോലീസില്‍ ഡെപ്യൂട്ടേഷനിലായിരുന്ന ജോണ്‍സണ്‍ രണ്ടാഴ്ചമുന്‍പാണ് കൊട്ടാരക്കര സ്റ്റേഷനില്‍ തിരിച്ചെത്തിയത്.

കഴിഞ്ഞദിവസം പോലീസുകാരന്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് നഗരത്തില്‍ തെരുവുനായയുടെ കടിയേറ്റിരുന്നു. ചികിത്സതേടി താലൂക്ക് ആശുപത്രിയിലെത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജോണ്‍സണ്‍ സജീവമായി ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രി എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു ജോണ്‍സണ്‍. ചായകുടിച്ചിട്ടുവരട്ടെ എന്നുപറഞ്ഞാണ് ആശുപത്രിയില്‍നിന്നു പുറത്തേക്കിറങ്ങിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ ടിപ്പര്‍ലോറിക്കടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. തിരക്കേറിയ റോഡിലൂടെവന്ന ടിപ്പര്‍ലോറിയുടെ ചക്രങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു. പാറപ്പൊടിയുമായി കൊല്ലം ഭാഗത്തേക്കുപോയ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി ജോണ്‍സണ്‍ തത്ക്ഷണം മരിച്ചു.ഭാര്യ: ബെസി ജോണ്‍സണ്‍ (പുനലൂര്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപിക). മക്കള്‍: കിരണ്‍ ജോണ്‍സണ്‍, കെവിന്‍ ജോണ്‍സണ്‍. സംസ്‌കാരം ശനിയാഴ്ച 12-ന് ഇളമ്പല്‍ മരങ്ങാട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button