32 C
Kottayam
Saturday, June 1, 2024

ഷുഹൈബ് മാലിക്കിന്റെ ആദ്യഭാര്യ ഹൈദരാബാദ് സ്വദേശിനിയായ ടീച്ചര്‍,വിവാഹം ഫോണിലൂടെ;ബന്ധം പിരിയാന്‍ നല്‍കിയത് 15 കോടി രൂപ

Must read

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെ മൂന്നാം വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വലിയ ചര്‍ച്ച. മാലിക്കും സാനിയ മിര്‍സയും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം മാലിക്ക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തത്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ഇരുവരും വിവാഹ വാര്‍ത്ത അറിയിച്ചത്. ഇതിനു പിന്നാലെ സാനിയ മിര്‍സയും മാലിക്കും നേരത്തേ തന്നെ വിവാഹ മോചനം നേടിയിരുന്നു എന്ന് വ്യക്തമാക്കി സാനിയയുടെ കുടുംബം രംഗത്തെത്തി.

ശരീയത്ത് നിയമത്തിലെ ഖുല്‍അ് എന്ന വിവാഹമോചന രീതിയിലൂടെയാണ് ഇരുവരും വിവാഹമോചിതരായതെന്നും ബന്ധം വേര്‍പെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നുവെന്നും പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു.

2010-ല്‍ ഹൈദരാബാദില്‍വെച്ച് ഇസ്ലാമിക ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഈ വിവാഹത്തിനു പിന്നാലെ അയേഷ സിദ്ദിഖിയെന്ന പേര് വാര്‍ത്തകളില്‍ വലിയ പ്രചാരം നേടിയിരുന്നു. സാനിയയെ വിവാഹം ചെയ്യുംമുമ്പ് മാലിക്ക് തന്നെ വിവാഹം ചെയ്തിരുന്നുവെന്നും ഈ ബന്ധം ഔദ്യോഗികമായി വേര്‍പെടുത്താതെയാണ് മാലിക്ക്, സാനിയയെ വിവാഹം ചെയ്തതെന്നും വ്യക്തമാക്കി മഹാ സിദ്ദിഖി എന്നും അറിയപ്പെടുന്ന ഹൈദരാബാദിലെ അധ്യാപിക കൂടിയായ അയേഷ രംഗത്തെത്തിയതോടെ സംഭവം വിവാദമായി.

2002-ല്‍ തങ്ങള്‍ വിവാഹിതരായെന്ന് വ്യക്തമാക്കി മാലിക്കിനെതിരേ പോലീസില്‍ പരാതി നല്‍കിയ അയേഷ, വിവാഹത്തിന്റെ വീഡിയോ ക്ലിപ്പും തെളിവായി നിരത്തിയിരുന്നു. മാലിക്കില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു അവര്‍ അന്ന് രംഗത്തെത്തിയിരുന്നത്.

എന്നാല്‍ അയേഷയുമായി ഫോണിലൂടെയുള്ള വിവാഹമാണ് നടന്നതെന്നായിരുന്നു മാലിക്കിന്റെ പക്ഷം. ഇവരെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും മാലിക്ക് അന്ന് പറഞ്ഞിരുന്നു. ഒടുവില്‍ മധ്യസ്ഥരുടെ ഇടപെടലില്‍ മാലിക്ക് ഈ പ്രശ്‌നം ഒതുക്കിത്തീര്‍ത്തിരുന്നു. പിന്നീട് പാക് താരത്തില്‍ നിന്ന് തനിക്ക് 15 കോടി രൂപ ജീവനാംശമായി ലഭിച്ചെന്നും വിവാഹമോചനം നടന്നെന്നും വ്യക്തമാക്കി അയേഷ രംഗത്തെത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week