കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗംഭീരമായി മുന്നേറുകയാണ്. ബിഗ് ബോസ് എന്നാല്‍ പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ പ്രിയ താരങ്ങളെ അടുത്തറിയാനുള്ള അവസരമാണ്. ഒപ്പം പുതിയ താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് വീട് വേദിയായി മാറാറുണ്ട്. ബിഗ് ബോസിലൂടെ താരമായി മാറിയ ഒരുപാട് പേരുണ്ട്. ബിഗ് ബോസ് വീടിന്റെ പടികയറുമ്പോള്‍ സാധാരണക്കാരായിരുന്നവര്‍ തിരികെ ഇറങ്ങുമ്പോഴേക്കും താരമായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.
നേരത്തെ പ്രേക്ഷകര്‍ അധികം ശ്രദ്ധിക്കാതെ പോയവര്‍ ജനപ്രീയരായി മാറുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആര്‍ക്കുമറിയാത്ത തങ്ങളുടെ ജീവിത കഥ തുറന്ന് പറഞ്ഞ് അമ്പരപ്പിച്ചവരുമുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു ലച്ചു ഗ്രാം. സിനിമാ താരവും മോഡലുമായ ലച്ചുവിനെ ആരാധകര്‍ക്ക് അറിയാം. സോഷ്യല്‍ മീഡിയയിലും ലച്ചുവിന് ധാരാളാം ഫോളോവേഴ്‌സുണ്ട്. എന്നാല്‍ ബിഗ് ബോസിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു ലച്ചു.
താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്നു പറച്ചില്‍ ബിഗ് ബോസ് പ്രേക്ഷകര്‍ ഒരുകാലത്തും മറക്കാന്‍ സാധിക്കില്ല. അതേസമയം ബിഗ് ബോസ് വീട്ടില്‍ അധികനാള്‍ തുടരാന്‍ ലച്ചുവിന് സാധിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലച്ചു ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. ഇന്നലെ ലച്ചുവിന്റെ ജന്മദിനമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട് ലച്ചു ഗ്രാം.
അവസാനമായി ചെയ്ത അഡ്വേഞ്ചര്‍ എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ബിഗ് ബോസ് തന്നെയാണെന്നാണ് ലച്ചു നല്‍കുന്ന മറുപടി. ആരാണ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്ന ചോദ്യത്തിന് തന്റെ കാമുകനൊപ്പമുള്ള ചിത്രമാണ് ലച്ചു നല്‍കുന്ന മറുപടി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ലച്ചു ഷോയില്‍ നിന്നും പുറത്താകുന്നത്. അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എങ്ങനെയുണ്ട് എന്ന് മറ്റൊരാള്‍ ചോദിച്ചു. ഇപ്പോള്‍ ഒരുപാട് നന്നായിട്ടുണ്ട്. വീട്ടില്‍ എത്തിയാല്‍ മതിയായിരുന്നു എന്നാണ് ലച്ചു നല്‍കുന്ന മറുപടി.
മറ്റൊരാള്‍ പറഞ്ഞത് മാറിടം കാണിച്ചു തരൂ എന്നായിരുന്നു. ഇതിനുള്ള മറുപടിയായി ലച്ചു പറയുന്നത്, ആദ്യം നിങ്ങളുടേത് കാണിച്ചു തരൂവെന്നാണ്. മറ്റൊരാള്‍ താരത്തോട് നിപ്പിളിന്റെ നിറം എന്താണെന്ന് ചോദിക്കുന്നുണ്ട്. മറുപടിയായി തന്റെ പൂച്ചയുടെ ചിത്രമാണ് ലച്ചു പങ്കുച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതെന്ന ചോദ്യത്തിന് നിലത്തു കിടക്കുന്ന തന്റെ പൂച്ചയുടെ ചിത്രമാണ് ലച്ചു നല്‍കുന്ന മറുപടി.
20 കളില്‍ എത്തിയപ്പോഴുണ്ടായ നല്ല കാര്യവും മോശം കാര്യവും എന്തൊക്കെയാണെന്ന ചോദ്യത്തിനും ലച്ചു മറുപടി നല്‍കുന്നുണ്ട്. നല്ല കാര്യം മുതിര്‍ന്നവര്‍ ചെയ്യുന്നതൊക്കെ ചെയ്യാന്‍ സാധിക്കുന്നതാണെന്നാണ് ലച്ചു പറയുന്നത്. മോശം കാര്യം മുതിര്‍ന്നവരാകാനും മുതിര്‍ന്നവര്‍ ചെയ്യുന്നതൊക്കെ ചെയ്യാനും മറ്റുള്ളവര്‍ നമ്മളില്‍ പ്രതീക്ഷ വെക്കുന്നത് ആണെന്നാണ് ലച്ചു പറയുന്നത്.
ജീവിതത്തിലെ ലക്ഷ്യമെന്തെന്ന ചോദ്യത്തിന് നല്ല നടിയാവുകയാണെന്നാണ് ലച്ചു പറയുന്നത്. വികാരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു സമയം ഒന്ന് എന്ന രീതിയാണ് താന്‍ പിന്തുടരുന്നതെന്നും വികാരങ്ങളെ അടക്കി വെക്കാറില്ലെന്നും ലച്ചു മറുപടി നല്‍കുന്നുണ്ട്.