തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയ സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. എസ്.ഐ ഹാശിം റഹ്‌മാനെയാണ് സസ്പെന്‍ഡ് ചെയ്തത്. ബറ്റാലിയന്‍ ഡി.ഐ.ജി. നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഹാശിം റഹ്‌മാന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ 9.30-നാണ് ക്ലിഫ് ഹൗസില്‍ വെടിയുതിര്‍ന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്.ഐ.യായ ഹാശിം റഹ്‌മാന്റെ തോക്കില്‍നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. ക്ലിഫ് ഹൗസിലെ ഗേറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന ഹാശിം തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിയുതിരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.