തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ലോക്ക് ഡൌണില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണെന്ന് സര്‍ക്കാര്‍. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് അസാധാരണമായ സാഹചര്യമാണ് കാസര്‍കോട് നിലനില്‍ക്കുന്നത് എന്നതിനാലാണ് അവിടെ ഇത്രയും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.കട തുറക്കുന്നതുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിയ്ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
ചീഫ് സെക്രട്ടറി ഇന്നലെ കര്‍ശന നിയന്ത്രണങ്ങള്‍ വിശദീകരിച്ചത് കാസര്‍കോട് ജില്ലയെ ഉദ്ദേശിച്ചതാണ്. മറ്റു ജില്ലകളിലും ലോക്ക് ഡൌണുണ്ടെങ്കിലും അല്‍പം കൂടി ഇളവ് നല്‍കുന്നുണ്ട്. മറ്റു 13 ജില്ലകളിലും കടകള്‍ രാവിലെ ഏഴ് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ സംസ്ഥാനത്ത് എല്ലായിടത്തും അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ – കടകംപള്ളി വ്യക്തമാക്കി.