കൊച്ചിയിലെ ബാറിൽ വെടിവെപ്പ്: പ്രതികൾ പിടിയിൽ

കൊച്ചി: കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലുണ്ടായ വെടിവെപ്പിൽ പ്രതികൾ പിടിയിൽ. അഡ്വ. ഹരോൾഡ്, റോജൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. റോജൻ മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ്. ഇന്ന് വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്. സംഭവം റിപ്പോർട്ട് ചെയ്യാൻ വീണ്ടും വൈകി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിനു സാധിച്ചു.

മദ്യപിക്കാനെത്തിയവർ തമ്മിൽ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭിത്തിയിലേക്കാണ് വെടിവച്ചത്. വൈകിട്ട് നാല് മണിക്കാണ് സംഭവമുണ്ടായതെങ്കിലും ബാർ അധികൃതർ സംഭവം മറച്ചുവെക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News