മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ കാരണം പരാതിക്കാരന്‍; ജാമ്യം കിട്ടിയതിന് പിന്നാലെ പി.സി. ജോർജിനെതിരെ കേസ് കൊടുത്തതിന് നന്ദി പറഞ്ഞ് ഷോണ്‍ ജോര്‍ജ്

കോട്ടയം: പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്ന് ഷോണ്‍ ജോര്‍ജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.പിസിയ്ക്ക് ജാമ്യം കിട്ടിയ ശേഷമായിരുന്നു പ്രതികരണം.

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സ്വന്തം പ്രസ്താവന ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ജോര്‍ജ് തന്നെ മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതാണ് ജോര്‍ജിനെതിരേ മുസ്ലിം ലീഗ് തിരിയാന്‍ കാരണം. മകനെന്ന നിലയില്‍ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ആശുപത്രിയില്‍ പോകാന്‍ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പി.സി. ജോര്‍ജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ കാരണം പരാതിക്കാരനാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News