30 C
Kottayam
Friday, May 17, 2024

‘കൊറോണ വരുന്നു…’ ഏഴു വര്‍ഷം മുമ്പുള്ള പ്രവചനത്തില്‍ ഞെട്ടി ഇന്റര്‍നെറ്റ് ലോകം

Must read

ലോക ജനതയെ മുഴുവന്‍ ഭീതിയിലാഴ്ത്തി കോവിഡ്-19 സംഹാരതാണ്ഡവമാടുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഇതുവരെ വൈറസ് ഭീതി ഒഴിഞ്ഞിട്ടില്ല. ആഗോള തലത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം 6,500ലധികം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് പഴയ ഒരു ട്വിറ്റ് വൈറലാകുന്നത്.

‘കൊറോണ വൈറസ്, അത് വരുന്നു’ എന്ന ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ട്വീറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 2013 ജൂണില്‍ മാര്‍ക്കോ എന്നയാള്‍ ട്വീറ്റ് ചെയ്ത കുറിപ്പ് പല തരത്തിലാണ് ഇന്റര്‍നെറ്റ് ലോകം വ്യഖ്യാനിക്കുന്നത്.

ഇപ്പോഴത്തെ കൊറോണ ബാധയെപ്പറ്റിയാണ് മാര്‍ക്കോ ട്വീറ്റ് ചെയ്തതെന്നും അങ്ങനെയല്ലെന്നുമുള്ള രണ്ട് വാദങ്ങളാണ് നെറ്റിസണ്‍സ് ഉയര്‍ത്തുന്നത്. കൊറോണ വൈറസ് പുതിയ കാര്യമല്ല. പനി മുതല്‍ ശ്വാസതടസം വരെയുണ്ടാക്കാന്‍ കഴിയുന്ന വൈറസുകളുടെ ഒരു കുടുംബമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ആഗോള തലത്തില്‍ ഭീതി വിതച്ച സാര്‍സ്, കൊറോണ വൈറസ് കുടുംബത്തില്‍ നിന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഇതാവാം മാര്‍ക്കോ ഉദ്ദേശിച്ചതെന്നാണ് ഒരു വാദം.

അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 120 ആയി. മഹാരാഷ്ട്രയില്‍ നാല് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 120ലെത്തിയത്. 40 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week