EntertainmentKeralaNews

മമ്മൂക്ക എന്ന് കേൾക്കുമ്പോൾ ഞെട്ടല്‍; ദിലീപിന്റേത് നല്ല മനസ്സ്; ഊർമിള ഉണ്ണി

കൊച്ചി:മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഊർമിള ഉണ്ണി. അമ്മ വേഷങ്ങളിലും സഹനടി വേഷങ്ങളിലുമാണ് താരം കൂടുതൽ തിളങ്ങിയിട്ടുള്ളത്. അഭിനേത്രി എന്നതിലുപരി നല്ല നർത്തകി കൂടി ആയിരുന്നു താരം. എന്നാൽ ഇപ്പോൾ സിനിമകളിൽ ഒന്നും അത്ര സജീവമല്ല. സിനിമകൾക്ക് പുറമെ സീരിയലുകളിലും ഊർമിള തിളങ്ങിയിട്ടുണ്ട്. തുടക്കകാലത്ത് സർഗം എന്ന ചിത്രത്തിൽ മനോജ് കെ ജയൻ അനശ്വരമാക്കിയ കുട്ടൻ തമ്പുരാന്റെ അമ്മയായെത്തി ഊർമിള പ്രേഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എന്നാൽ പിന്നീട് ഇത്രയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊന്നും ഊർമിളയ്ക്ക് ലഭിച്ചില്ലെന്നതാണ് സത്യം. ഊർമിളയുടെ പാത പിന്തുടർന്ന് മകൾ ഉത്തര ഉണ്ണിയും സിനിമയിൽ അരങ്ങേറ്റം നടത്തിയുരുന്നു. എന്നാൽ വിവാഹത്തോടെ ഉത്തരയും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമാണ് ഊർമിള, നടി ഇടയ്ക്ക് പങ്കിടുന്ന കുറിപ്പുകളൊക്കെ വൈറലാകാറുണ്ട്.

urmila unni

ഇപ്പോഴിതാ, ഊർമിളയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഓരോ താരങ്ങൾക്കും ഒപ്പമുള്ള മറക്കാനാവാത്ത അനുഭവങ്ങൾ ഊർമിള പങ്കുവയ്ക്കുന്നുണ്ട്. മമ്മൂട്ടിയെ തനിക്ക് പേടിയാണെന്നും പേര് കേൾക്കുമ്പോൾ ഞെട്ടൽ വരുമെന്നും നടി പറയുന്നുണ്ട്. വിശദമായി വായിക്കാം.

മനോജ് കെ ജയൻ എന്നെ ‘അമ്മേ അനുപമേ’ എന്നാണ് വിളിക്കുക. അനുപമയായ അമ്മ എന്നാണ് അതിനർത്ഥം. അത്രയും സുന്ദരിയായ അമ്മ എന്നൊക്കെയാണ് അർത്ഥം. മനോജിനെ കുറിച്ച് പറയുമ്പോൾ എനിക്ക് അതാണ് ഓർമ്മ വരുക. സർഗ്ഗത്തിൽ അഭിനയിക്കുമ്പോൾ മുതൽ ഉള്ളതാണ് ആ വിളി. എനിക്ക് എന്തൊരു ഓമനത്തമായിരുന്നു അവരോടൊക്കെ എന്നാണ് ഊർമ്മിള ഉണ്ണി പറഞ്ഞത്. രണ്ടാമതായി കൊച്ചിൻ ഹനീഫയെ കുറിച്ചായിരുന്നു ചോദ്യം.

സെറ്റിൽ താൻ തമാശകൾ പറഞ്ഞാൽ ഹനീഫിക്ക അത് വിലക്കുമെന്നാണ് ഊർമിള ഉണ്ണി പറഞ്ഞത്. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിനൊക്കെ ഞങ്ങളെ പോലെ ഓരോരുത്തരുണ്ട്. ഊർമിള തമ്പുരാട്ടി ഇങ്ങനെയൊന്നും പറയരുത്. കാര്യ ഗൗരവമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചാൽ മതി. വെറുതെ തമാശ പറഞ്ഞ് ചളമാക്കരുത് എന്ന് പറയും. അതാണ് കൊച്ചിൻ ഹനീഫയെ കുറിച്ചുള്ള ഓർമയെന്നാണ് ഊർമിള പറഞ്ഞത്.

അടുത്തത് മമ്മൂട്ടിയെ കുറിച്ചായിരുന്നു. ആ പേര് കേൾക്കുമ്പോഴേ തനിക്ക് ഞെട്ടൽ വരുമെന്നാണ് നടി പറഞ്ഞത്. മമ്മൂട്ടിയും ഞാനും മൂന്ന് നാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. വളരെ ചെറിയ ഭാഗങ്ങളെ ഉണ്ടാവാറുള്ളു. മമ്മൂക്ക എന്തെങ്കിലും ചോദിച്ചാൽ അതിന് മറുപടി നൽകുക എന്നത് മാത്രമാണ്. അല്ലാതെ വലിയ ഡയലോഗുകളോ ഒന്നും ഉണ്ടാവാറില്ല. എന്നാലും അത് പോലും അഭിനയിക്കാൻ വരുമ്പോൾ വെറുതെ പേടി തോന്നും.

ആദ്യമായി ഞങ്ങൾ അഭിനയിച്ച സിനിമയിൽ വന്ന് കേറിയപ്പോൾ തന്നെ എന്നോട് ടൈമിംഗ് തെറ്റിക്കരുത് കേട്ടോ എനിക്ക് ദേഷ്യം വരും എന്നാണ് പറഞ്ഞത്. അഭിനയിക്കാൻ പോലും തുടങ്ങിയിട്ടില്ല. ഡയലോഗ് പോലും അറിയില്ല. അതിനിടെ ടൈമിങ് തെറ്റിക്കരുതെന്ന് പറഞ്ഞാൽ! എനിക്ക് അപ്പോൾ തന്നെ വിറ തുടങ്ങി. മമ്മൂക്കയെ പറ്റി പറയുമ്പോൾ അതാണ് ഓർമ്മ വരുക എന്നാണ് നടി പറഞ്ഞത്.

നടൻ ദിലീപുമായുള്ള മറക്കാനാവാത്ത അനുഭവവും നടി പങ്കുവയ്ക്കുന്നുണ്ട്. ദിലീപുമായി എനിക്ക് ആദ്യമായിട്ടുള്ള അനുഭവം പറയാം. ഞാൻ ആദ്യമായി കാണുമ്പോൾ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ട് പോലുമില്ല. ഒരു ഹോട്ടലിൽ വെച്ചാണ് കാണുന്നത്. അന്ന് മോൾ കുഞ്ഞാണ്. ഞങ്ങൾ കണ്ടു പരിചയപ്പെട്ടതിൽ സന്തോഷമെന്നൊക്കെ പറഞ്ഞു പിരിഞ്ഞു.

അതിനു ശേഷമാണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത് കഴിച്ചു കഴിഞ്ഞ് ബിൽ ചെയ്യാൻ ചെന്നപ്പോൾ അവർ പറഞ്ഞത് ദിലീപ് ബില്ല് കൊടുത്തു എന്നാണ്. എനിക്ക് ഒരു പരിചയവും ഇല്ല. അപ്പോഴാണ് പരിചയപ്പെടുന്നത് തന്നെ. എന്നിട്ടും ഞങ്ങളുടെ ബില്ല് വരെ കൊടുത്തിട്ട് പോണമെങ്കിൽ എന്ത് മനസാണ് അത്. ഞാൻ ഞെട്ടിപ്പോയി. അതിനു ശേഷം ഒരുപാട് സിനിമകളിൽ ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലൊക്കെ ഭയങ്കര നല്ല മനസാണ് എന്നാണ് ഊർമിള പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button