‘മറ്റുള്ളവരെ പറ്റി നല്ലത് പറയാന്‍ മടിയായിട്ടും മഞ്ജു വാര്യരെ പുകഴ്ത്തി പറഞ്ഞു; മഞ്ജുവിന്റെ കൂടെ അഭിനയിച്ചപ്പോള്‍ അച്ഛന്‍ നെര്‍വസായി തോന്നി, ദുല്‍ഖറിനെ പ്രശംസിച്ചു’: ഷോബി തിലകന്‍
നാടക ലോകത്തുനിന്നു മലയാള സിനിമയ്ക്ക് ലഭിച്ച മാണിക്യമാണ് നടന്‍ തിലകന്‍ എന്ന് സംശയമില്ലാതെ പറയാം. കോമഡിയും വാത്സല്യവും ദേഷ്യവും പകയുംമെല്ലാം വഴങ്ങുന്ന അപൂര്‍വ്വ നടനവൈഭവമായിരുന്നു തിലകന്‍. ഇപ്പോഴിതാ നടന്‍ തിലകനെ കുറിച്ച് മകന്‍ ഷോബി തിലകന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
മറ്റുള്ളവരെ പറ്റി നല്ലത് പറയാന്‍ അല്‍പം ബുദ്ധിമുട്ടുള്ള തിലകന്‍ അസാധ്യ പെര്‍ഫോമന്‍സ് എന്ന് പറഞ്ഞിട്ടുള്ളത് മഞ്ജു വാര്യരെ പറ്റിയാണെന്ന് വെളിപ്പെടുത്തുകയാണ് ഷോബി തിലകന്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ നെര്‍വസായെന്ന് തോന്നിയിട്ടുണ്ടെന്നും ഷോബി പറഞ്ഞു.
മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നുവെന്നും ഷോബി അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പിന്നീലെ ദുല്‍ഖര്‍ സല്‍മാനേയും തിലകന്‍ പ്രശംസിച്ചു എന്ന് ഷോബി പറഞ്ഞു.
ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്ന് താനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് താന്‍ ദുല്‍ഖറിനെ പറ്റി ചോദിച്ചു. ദുല്‍ഖറിന്റെ പ്രായംവച്ച് നോക്കുമ്പോള്‍ നന്നായിട്ട് ചെയ്യുന്നുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. അവന്റെ ആ പ്രായത്തില്‍ ഈ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം തനിക്കുണ്ടായിരുന്നു. പക്ഷേ അവന്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് യങ്ങായ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നതെന്നും ഷോബി വെളിപ്പെടുത്തി.