26.2 C
Kottayam
Friday, June 5, 2026

രണ്ട് തവണ ബലാത്സംഗം ചെയ്യപ്പെട്ടു, രാത്രിയില്‍ ബാത്ത്റൂമില്‍ കിടന്നുറങ്ങി: വിവാഹ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശോഭ

Must read

കൊച്ചി:ബിഗ് ബോസ് സീസണ്‍ അഞ്ചിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ശോഭ വിശ്വനാഥ്. ഷോയിലെ എന്റെ കഥ എന്ന ടാസ്ക്കില്‍ താന്‍ മറക്കാന്‍ ഇഷ്ടപ്പെടുന്ന തന്നെ ഏറെ വേദനിപ്പിച്ച ഒരു ഇരുണ്ട കാലത്തെ കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് ശോഭ. താന്‍ വളരെ സന്തോഷത്തോടെ ആരംഭിച്ച വിവാഹജീവിതം പിന്നീട് നരകതുല്യമായി തീര്‍ന്നുവെന്ന് ശോഭ വെളിപ്പെടുത്തി.

ഭര്‍‌ത്താവിന്റെ വീട്ടില്‍ വെച്ച്‌ രണ്ട് തവണ മാരിറ്റല്‍ റേപ്പിന് വിധേയയാകേണ്ടി വന്നതിനെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചിൽ. ഒരു മദ്യപാനിയെയാണ് താന്‍ വിവാഹം ചെയ്തതെന്ന് ഫസ്റ്റ് നൈറ്റിലാണ് തിരിച്ചറിഞ്ഞതെന്നും ശോഭ പറഞ്ഞു. രണ്ടു തവണ റേപ്പ് ചെയ്യപ്പെട്ടുവെന്നും ശോഭ വെളിപ്പെടുത്തി.

എല്ലാവരെയും പോലെ പുതിയ പ്രതീക്ഷകളുമായാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ നമ്മള്‍ വിചാരിച്ചതുപോലെയല്ല ജീവിത‌മെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കടുത്ത മരവിപ്പ് ബാധിച്ചു. വീട്ടുകാര്‍ പണം മുടക്കി ആഡംബരമായി നടത്തിയ വിവാഹമാണ്. അത് വേണ്ടെന്ന് വെയ്ക്കുന്നതിലൂടെ ഞാന്‍ എടുത്തുചാടുകയാണോ എന്ന തോന്നലായിരുന്നു.’- താരം പറഞ്ഞു.

പീഡനം ഭയന്ന് രാത്രി സയമങ്ങളില്‍ ബാത്ത്റൂമില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ മാതൃഭൂമിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ശോഭ വിശ്വനാഥ് പങ്കുവച്ചിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week