KeralaNews

‘ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് സച്ചിൻ അവസാനിപ്പിച്ചിട്ടില്ല’; പിന്തുണച്ച് ശോഭ സുരേന്ദ്രൻ

കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്ക് മറുപടി നൽകിയ സച്ചിൻ ടെൻഡുൽക്കറിന് പിന്തുണയുമായി ശോഭ സുരേന്ദ്രൻ. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടുണ്ടാകും. പക്ഷേ ഇന്ത്യയ്ക്കുവേണ്ടി ബാറ്റ് ചെയ്യുന്നത് അദ്ദേഹം അവസാനിപ്പിച്ചിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ലെബനീസ് നടി മിയ ഖലീഫയും പോപ് ഗായിക റിഹാനയും കർഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്നതോടെയാണ് സച്ചിൻ ഇവർക്ക് മറുപടി നൽകിയത്. ബൊളിവുഡ്, ക്രിക്കറ്റ് താരങ്ങൾ ഒന്നടങ്കം സച്ചിനു പിന്നിൽ അണിനിരന്നു. ഇന്ത്യ ടുഗെതർ എന്ന ഹാഷ് ടാഗ് റെക്കോർഡിട്ടിരിക്കുകയാണ്.

ഇന്ത്യ ടുഗെതർ, ഈ പ്രൊപ്പഗണ്ടയ്ക്ക് ഇന്ത്യ എതിരാണ് എന്നീ ഹാഷ് ടാഗുകളോടെയാണ് സച്ചിൻ അടക്കമുള്ളവർ പ്രതികരിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ 2 ലക്ഷം കവിഞ്ഞിരിക്കുകയാണ് ഈ ഹാഷ് ടാഗ്. സച്ചിനു പിന്നാലെ രണ്ട് ലക്ഷത്തി നാലായിരം ഹാഷ് ടാഗ് ആണ് രൂപം കൊണ്ടിരിക്കുന്നത്. സ്റ്റാൻഡ് വിത്ത് ഫാർമേഴ്സ് എന്ന ഹാഷ് ടാഗിനെയാണ് ഇന്ത്യ ടുഗെതർ എന്ന ഹാഷ് ടാഗ് മറികടന്നിരിക്കുന്നത്.

‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.

സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടുണ്ടാകും. പക്ഷേ ഇന്ത്യയ്ക്കുവേണ്ടി ബാറ്റ് ചെയ്യുന്നത് അദ്ദേഹം അവസാനിപ്പിച്ചിട്ടില്ല!#IndiaTogether#IndiaAgainstPropaganda

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button