KeralaNews

ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞുതന്നെ; സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നു

തൃശൂര്‍: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് വിട്ടു നിന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സമിതി രാവിലെ തൃശൂരില്‍ തുടങ്ങി.

താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കാതെ പാര്‍ട്ടി യോഗത്തിന് എത്തേണ്ടെന്നാണ് ശോഭയുടെ നിലപാട്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം തഴയുകയാണെന്ന് ശോഭയ്ക്ക് പരാതിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

കൊവിഡിന് ശേഷം ആദ്യമായാണ് പാര്‍ട്ടി സന്ബൂര്‍ണ എക്‌സിക്യൂട്ടീവ് ചേരുന്നത്. ജില്ലാ സെക്രട്ടറിമാര്‍വരെയുള്ള ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണന്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button