24.3 C
Kottayam
Monday, November 25, 2024

ശോഭ സുരേന്ദ്രൻ കോണ്‍ഗ്രസിലേക്ക്? ചരട് വലിച്ച് സന്ദീപ് വാര്യര്‍; ഓപ്പറേഷൻ ‘ഹസ്ത’ തുടരുന്നു

Must read

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് ഉണ്ടായതും. സി കൃഷ്ണകുമാറും ഭാര്യയും ചേര്‍ന്നാണ് പാലക്കാട് മുന്‍സിപാലിറ്റി ഭരണത്തെ നിയന്ത്രിക്കുന്നതെന്ന ആക്ഷേപമായിരുന്നു സന്ദീപ് ഉന്നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ അതൃപ്തരായവര്‍ ബിജെപിക്ക് പുറത്തേക്ക് വരുമെന്നും സന്ദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ പാലക്കാട്ടെ തോല്‍വിയെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പരസ്യ പ്രതികരണവുമായി രംഗത്തുവന്നതോടെ കോണ്‍ഗ്രസ് പാളയത്തിലേക്ക് ഇനിയും ആളുകള്‍ വരുമെന്ന സൂചനകളും ശക്തമാണ്. അതുകൊണ്ട് തന്നെ പാലക്കാട്ടെ ബിജെപിക്കുള്ളില്‍ ഇനിയും എന്തെങ്കിലും സംഭവിക്കുമെന്ന ആകാംക്ഷയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍. മുതിര്‍ന്ന നേതാക്കള്‍ അടക്കം സി കൃഷ്ണകുമാറിന്റെ ഇടപെടലുകളില്‍ അസ്വസ്ഥരാണെന്നതാണ് എന്‍ ശിവരാജനെ പോലുള്ളവരുടെ പ്രതികരണങ്ങല്‍ നിന്നും വ്യക്തമാകുന്ന കാര്യവും.

ബിജെപിയുടെ ഞെട്ടിക്കുന്ന തോല്‍വിയുടെ കാരണക്കാരി ശോഭാ സുരേന്ദ്രനും അവരുടെ അനുയായികളും ആണെന്നാണ് സുരേന്ദ്രന്‍ പക്ഷം ചൂണ്ടിക്കാട്ടുന്നത്. അതിനാണ് ശോഭയുടെ അനുകൂലികളുടെ പേരുകള്‍ അടക്കം ചൂണ്ടി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയും. പാര്‍ട്ടിക്കുള്ളില്‍ നിരന്തരം അവഗണന നേരിട്ട ശോഭയെ ലക്ഷ്യമിട്ടും ഇതോടെ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. ബിജെപി അധ്യക്ഷ സ്ഥാനം കൊതിക്കുന്ന നേതാവാണ് ശോഭാ സുരേന്ദ്രന്‍.

പാര്‍ട്ടിയില്‍ എല്ലാ വിധത്തിലും അതിന് യോഗ്യതയുണ്ട് താനും. പരിവാറിനും പ്രിയപ്പെട്ടവള്‍. എന്നാല്‍, അവരിലേക്ക് നിര്‍ണായക അധികാര സ്ഥാനം എത്താന്‍ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ശോഭയെ അധ്യക്ഷ ആക്കാതിരിക്കാനുള്ള തീവ്രശ്രമങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇടയിലുണ്ട് താനും. ഈ സാഹചര്യത്തില്‍ ബിജെപിയില്‍ അസ്വസ്ഥയായ ശോഭയെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ സാധിക്കുമോ എന്നതാണ് സന്ദീപ് വാര്യര്‍ ആലോചിക്കുന്നത്.

ഇക്കാര്യത്തില്‍ ശോഭയുടെ മനസ്സറിയുക എന്നതാണ് സന്ദീപിലുള്ള ദൗത്യം. എന്നാല്‍, ഈ ദൗത്യം എത്രകണ്ട് വിജയിപ്പിക്കാന്‍ സന്ദീപിന് കഴിയും എന്ന ചോദ്യവും ഉയരുന്നു. ശോഭക്ക് സമ്മതമെങ്കില്‍ മികച്ച വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുമെത്തും. എന്നാല്‍, പരിവാര്‍ കുടുംബം വിട്ട് മറ്റുവഴിയിലേക്ക് നീങ്ങുന്നത് ചിന്തിക്കാന്‍ പോലും തയ്യാറല്ലെന്നാണ് ശോഭയുടെ പക്ഷം. താന്‍ ഇത്രയും കാലം വിശ്വസിച്ച പ്രത്യയശാസ്ത്രങ്ങളെ വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടി ബലികഴിക്കാന്‍ അവര്‍ തയ്യാറല്ല. തന്റെ പോരാട്ടങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെയാകും എന്നാണ് ശോഭയുടെ പക്ഷം.

അതേസമയം സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം ഗുണകരമായി എന്ന വിലയിരുത്തലുകളും ഇപ്പോഴത്തെ ബിജെപിയുടെ ഉള്‍പ്പോരിലൂടെ വ്യക്തമാകുന്നുണ്ട്. ബിജെപി കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ അതൃപ്തരായിരുന്നു എന്നതിന്റെ തെളിവാണ് അവര്‍ നടത്തിയ പ്രതികരണങ്ങളും മുതിര്‍ന്ന നേതാവ് എന്‍ ശിവരാജന്റെ കടന്നാക്രമണവും വ്യക്തമാക്കുന്നത്. തോല്‍വി പാവപ്പെട്ട നഗരസഭ കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കരുത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിനും കെ സുരേന്ദ്രനും. തോറ്റാല്‍ ഉത്തരവാദിത്തം നഗരസഭയ്ക്കും എന്നാണോ?. കൂട്ടുത്തരവാദിത്തമാണ് എല്ലാത്തിനുമെന്നും ശിവരാജന്‍ ചോദിച്ചു.

ഒരുമാസം കെ സുരേന്ദ്രന്‍ ഇവിടെ തമ്പടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമെങ്കിലും കിട്ടിയത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമാകുമായിരുന്നു. ബിജെപിക്കും ഇത്ര മാത്രം അടിത്തറയേ ഉള്ളൂവെന്നാണോയെന്നും ശിവരാജന്‍ ചോദിച്ചു. ശോഭാ സുരേന്ദ്രനെതിരായ ആരോപണവും ശിവരാജന്‍ തള്ളുകയാണ് ചെയ്തത്. അവര്‍ പാവം സ്ത്രീയാണ് അവരെ വെറുതെ വിടുക. ശോഭ ബിജെപിയുടെ ജനകീയ മുഖമാണ്. ശോഭയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇവിടെ ചിത്രം മാറുമായിരുന്നു എ്ന്നും അദ്ദേഹം അടിവരയിട്ടു.

ശോഭ സുരേന്ദ്രന്റെ ഡ്രൈവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. അയാള്‍ക്ക് കണ്ണാടിയില്‍ ആരെ അറിയും?. അയാളുടേത് ഡ്രൈവര്‍ പണിയല്ലേ?.. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന്, തോറ്റാല്‍ കാരണം ശോഭ സുരേന്ദ്രന്‍. ആ പണിയൊന്നും വേണ്ട. ആ നിലപാട് ശരിയല്ലെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടു.

പാലക്കാട്ടെ പ്രഭാരി കോഴിക്കോട്ടുകാരനായ രഘുനാഥാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആറു മാസം മുമ്പേ തന്നെ കെ സുരേന്ദ്രനോട്, പ്രഭാരിയെ മാറ്റാതെ പാലക്കാട് മണ്ഡലത്തില്‍ ഒരു വോട്ടും കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്. ഇയാള്‍ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്ന പ്രഭാരിയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വന്തം ബൂത്തില്‍ പോലും ലീഡ് നേടിക്കൊടുക്കാന്‍ പറ്റാത്തയാളാണ് രഘുനാഥ്. കോഴിക്കോട് ഒരു വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച ആളെയെങ്കിലും പാലക്കാടു പോലുള്ള സ്ഥലത്ത് പ്രഭാരിയാക്കണ്ടേയെന്നും ശിവരാജന്‍ ചോദിച്ചു.

ആളുകളെ ഭിന്നിപ്പിക്കുന്ന, യോജിപ്പിക്കാന്‍ അറിയാത്ത പ്രഭാരിയാണ് ഇവിടെ പാര്‍ട്ടിയെ തോല്‍പ്പിച്ചത്. കൃഷ്ണകുമാറിന്റെ ബൂത്തിലും വോട്ടു കുറഞ്ഞു. പിന്നെ എന്തിനാണ് കൗണ്‍സിലര്‍മാരെ കുറ്റപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ കൃഷ്ണകുമാറല്ലേ ആദ്യം രാജിവെക്കേണ്ടത്. പാലക്കാട് നഗരസഭയിലേത് സദ്ഭരണമാണ്. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനെതിരെ പരാതി ഉന്നയിക്കുന്നവര്‍ മൂഡസ്വര്‍ഗത്തിലാണ്. സത്യസന്ധനായ വ്യക്തിയാണ്. രഘുനാഥിന് പാലക്കാട് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ശിവരാജന്‍ പറഞ്ഞു.

ഞങ്ങളാരും കോയമ്പത്തൂരിലും മറ്റും ഫൈനാന്‍സ് നടത്തുന്നവരല്ല. അധ്വാനിച്ച് ജീവിക്കുന്നവരാണ്. വാര്‍ഡില്‍ ലക്ഷക്കണക്കിന് രൂപ മുടക്കാനൊന്നും ശേഷിയില്ല. ബിജെപിയെ ഉപയോഗിച്ച് പണവും ഉണ്ടാക്കിയിട്ടില്ല. കൃഷ്ണകുമാരിന്റെ കാര്യവും പരിശോധിക്കട്ടെ. കൗണ്‍സിലര്‍മാരെ പുറത്താക്കുമെന്ന് ആരും ഭയപ്പെടുത്തേണ്ട. പാലക്കാട് മുനിസിപ്പാലിറ്റി 150-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ കോടിക്കണക്കിന് രൂപ പിരിച്ച് തട്ടിപ്പു നടത്തിയതിന്റെ കഥകളൊന്നും പുറത്ത് പറയിപ്പിക്കരുതെന്നും ശിവരാജന്‍ പറഞ്ഞു. കൃഷ്ണകുമാറല്ലാതെ, വേറൊരു സ്ഥാനാര്‍ത്ഥിയേയും നിങ്ങള്‍ക്ക് കിട്ടാനില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ശിവരാജന്‍ തുറന്നടിച്ചു.

തോല്‍വി 18 കൗണ്‍സിലര്‍മാരുടെ തലയില്‍ വെച്ചിട്ട് സ്വന്തം പാളിച്ചകള്‍ മറയ്ക്കാന്‍ ആരും ശ്രമിക്കേണ്ട. തോല്‍വിയില്‍ തനിക്ക് ദുഃഖമുണ്ട്. ഇവിടെ കെ സുരേന്ദ്രന്‍ താമസിച്ച് പ്രചാരണം നോക്കിയതാണ്. തോല്‍വിയില്‍ സുരേന്ദ്രനും ഉത്തരവാദിത്തമുണ്ട്. എസി റൂമില്‍ വന്നിരിക്കാനാണോ പ്രഭാരി വന്നത്. എല്ലാവരെയും യോജിപ്പിക്കുകയല്ലേ അയാള്‍ ചെയ്യേണ്ടത്. പാലക്കാട് ബിജെപി സംഘടന നിര്‍ജീവമാണെന്നും ശിവരാജന്‍ പറഞ്ഞു. ശിവരാജന്റെ തുറന്നടിക്കല്‍ പാലക്കാട് ബിജെപിയിലെ അസ്വസ്ഥതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസിലേക്ക് ചില പ്രമുഖ കൗണ്‍സിലര്‍മാര്‍ അടക്കം മറുകണ്ടം ചാടുമെന്ന സൂചനകളുമുണ്ട്. ഇതിന് സന്ദീപ് വാര്യര്‍ ചുക്കാന്‍ പിടിച്ചേക്കും.

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലുണ്ടായത് കൃഷ്ണകുമാര്‍ വിരുദ്ധ തരംഗമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ നേരത്തെ രംഗത്തുവന്നിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം തന്നെ ബി.ജെ.പിക്ക് തിരിച്ചടിയായെന്നും സന്ദീപ് പറഞ്ഞിരുന്നു. അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥാനാര്‍ഥിയും ബി.ജെ.പിയും അവകാശപ്പെടുന്നുണ്ടെങ്കിലും ഓരോ ബൂത്തില്‍ നിന്നും 30 മുതല്‍ 50 വരെ കേഡര്‍ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാല്‍ സൊസൈറ്റി മുതല്‍ പാര്‍ലമെന്റ് വരെ ഏത് തിരഞ്ഞെടുപ്പ് നടന്നാലും കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്ന സമയത്ത് ജയിക്കുകയെന്നതല്ല ബി.ജെ.പി. ലക്ഷ്യമിടുന്നത്. പകരം കോടിക്കണക്കിന് വരുന്ന തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ചില നിഗൂഢലക്ഷ്യങ്ങളാണ് ഇവര്‍ക്കുള്ളത്. ജയിക്കുകയായിരുന്നില്ല കൃഷ്ണകുമാറിന്റെ ലക്ഷ്യം, മറിച്ച് ഞങ്ങള്‍ ജയിക്കുന്നതിന് മുമ്പ് മറ്റൊരാള്‍ ജയിക്കേണ്ട എന്ന ഉദേശത്തോടെയാണ് കൃഷ്ണ കുമാറിനെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

അച്ചടക്കത്തിന്റെ പേരില്‍ അടിമത്ത മനോഭാവത്തോടെ നില്‍ക്കുന്ന ഒരുകൂട്ടം ആളുകളുടെ കേന്ദ്രമായി ബി.ജെ.പി. മാറി. അതില്‍ ജനാധിപത്യമായി പ്രതികരണങ്ങള്‍ക്ക് അവസരമില്ല. ആത്മവിമര്‍ശനം നടത്തുന്ന സ്വഭാവവും ബി.ജെ.പിക്കില്ലെന്നും സന്ദീപ് പറഞ്ഞു. ഏകാധിപത്യപരമായ ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുക, ഇത് മറ്റുള്ളവര്‍ അന്തമായി അനുസരിക്കുകയെന്നല്ലാതെ ഒരു തരത്തിലുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനവും ബി.ജെ.പിയില്‍ നടക്കുന്നില്ലെന്നും സന്ദീപ് ആരോപിച്ചു.

പൊതുജനങ്ങളുടെയോ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ അഭിപ്രായം ചോദിക്കുക പോലും ചെയ്യാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഈ അവസരത്തില്‍ അഭിപ്രായം പറയാതിരുന്നവര്‍ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ നേതൃത്വത്തിന്റെ നെഞ്ചത്ത് കയറുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളവരാരും ആത്മാഭിമാനത്തോടെയും ആര്‍ജവത്തോടെയും അഭിപ്രായം പറയാന്‍ നട്ടെള്ളുവരല്ല. സന്ദീപ് അഭിപ്രായപ്പെട്ടു.

ബി.ജെ.പിക്ക് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ സി.പി.എമ്മിനെ കൊണ്ട് പറയിപ്പിക്കുകയാണ്. ഞാന്‍ തള്ളികളഞ്ഞ പ്രസ്താവനങ്ങള്‍ എന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് മുസ്ലീം വിഭാഗത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പരസ്യം കൊടുത്തതിന് പിന്നില്‍ സി.പി.എമ്മിന് പാലക്കാട് ജയിക്കാന്‍ വേണ്ടിയല്ല. മറിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷന്‍ പണിയായിരുന്നു അത്. സി.പി.എം.-ബി.ജെ.പി. അന്തര്‍ധാര ഏറ്റവും പ്രകടമായി പുറത്തുവന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയായിരുന്നു പാലക്കാട്ടേതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ നിലയില്‍ സന്ദീപിനെ കോണ്‍ഗ്രസില്‍ എത്തിച്ച ഓപ്പറേഷന്‍ തുടരാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week