28.3 C
Kottayam
Sunday, May 5, 2024

‘വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം,ഇല്ലെങ്കിൽ ഡിജിപിയുടെ വീടിനു മുന്നിൽ സമരം ചെയ്യും’

Must read

ആലപ്പുഴ: 10 ലക്ഷം വാങ്ങിയിട്ട് തിരികെ തന്നില്ലെന്ന ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിനെതിരെ ശോഭ സുരേന്ദ്രന്‍ രംഗത്ത്.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാൾ നന്ദകുമാറാണോയെന്ന് അവര്‍ ചോദിച്ചു.ആ റോളിപ്പോൾ നന്ദകുമാറാണ് ഏറ്റെടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെടുത്താൻ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്.ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് നന്ദകുമാർ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ  പൊലീസ് തയ്യാറാവണം.

ഇക്കാര്യത്തിൽ തെളിവുകൾ സഹിതം നന്ദകുമാറിനെതിരെ  ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യും.ഡിജിപിയെ വഴിയിൽ തടയാനും  മടിയില്ല കേരളത്തിൽ ഒരു സ്ത്രീക്കെതിരെയും സൈബർ ആക്രമണം ഉണ്ടാകാൻ അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു

ശോഭ സുരേന്ദ്രന്‍റെ  ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണത്തിലുറച്ച് നന്ദകുമാര്‍ ഇന്ന്  രംഗത്തെത്തിയിരുന്നു.ശോഭ സുരേന്ദ്രന്‍റെ  ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പു കമ്മിഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല.ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകി.അതിന് മറുപടി നൽകിയില്ല


ശോഭ സുരേന്ദ്രൻ അന്യായമായി കൈയ്യടക്കിയ ഭൂമി ആയിരുന്നു തന്നോട് വിൽക്കാൻ പറഞ്ഞത്.അതിനാലാണ് ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നത്.സംരക്ഷണ ഭർത്താവിന്‍റെ  ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമി.അത് അവർ അറിയാതെ ശോഭ സുരേന്ദ്രൻ വിൽപ്പനയ്ക്ക് ശ്രമിക്കുകയായിരുന്നു.ശോഭ സുരേന്ദ്രൻ തട്ടിപ്പ് സംഘത്തിൽ പെട്ടുവെന്നും നന്ദകുമാര്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week