24.9 C
Kottayam
Saturday, June 6, 2026

ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിയത് പടക്കം, ‘ബോംബ്’ എന്ന് ആവര്‍ത്തിച്ച് ശോഭ,പോലീസിന് വിമര്‍ശനം

Must read

തൃശ്ശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായത് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിച്ചതാണെന്നും കണ്ടെത്തി. വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കങ്ങൾ സമീപവാസികളായ കൂട്ടുകാർ ചേർന്ന് പൊട്ടിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു യുവാക്കളുടെ പേരിൽ പെറ്റികേസെടുത്ത് വിട്ടയച്ചു.

വീടിനു മുന്നിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്ക് നേരേ നടത്തിയ ആക്രമണമായാണ് കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും അവർ പറഞ്ഞതോടെ കാര്യം അതിഗൗരവമായി. ഇതോടെ പടക്കം പൊട്ടിച്ചവർ ഭയന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

- Advertisement -

തന്റെ വീടിന് മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചതെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു.

- Advertisement -

ബോംബ് പൊട്ടിയെന്ന് കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ്എനിക്ക് നോട്ടീസ് നൽകുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശ്ശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ലെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ, എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്നേഹമുണ്ടെന്നും’ പരിഹസിച്ചു.

- Advertisement -

പൊട്ടിയത് മാലപ്പടക്കമല്ലെന്നും തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണെന്നും ശോഭ ആരോപിച്ചു. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കം പോലും എന്റെ വീടിന് മുൻപിൽ പൊട്ടിയിട്ടില്ല.  മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിന് സമീപത്ത് പൊട്ടിക്കാമായിരുന്നുവെന്നും ശോഭ പറയുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week