ഒമാന്‍ തീരത്ത് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

സലാല: ഒമാന്‍ കടലില്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആടാലിന്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചതായാണ് വിവരം.

എണ്ണക്കപ്പലിലെ ഇരുപത്തിനാല് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇയുടെ നാഷണല്‍ ഗാര്‍ഡിന്റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം സ്ഥിരീകരിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News