Home-bannerNationalNewsRECENT POSTS
ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു
ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പതു പേരെ വിട്ടയച്ചു. ജൂലൈ ആദ്യം പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലെ ജീവനക്കാരെയാണു വിട്ടയച്ചിരിക്കുന്നത്. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലാണ് എംടി റിയ. എണ്ണക്കടത്ത് ആരോപിച്ചാണ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
യുഎഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കെആര്‍ബി പെട്രോകെമിക്കല്‍സ് എന്ന കമ്പനി വാടകയ്‌ക്കെടുത്തതാണ് ഈ കപ്പല്‍. കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേരെ വിട്ടയച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാര്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News