26 C
Kottayam
Saturday, June 6, 2026

ഷര്‍ട്ടൂരി അവതാരകയ്‍ക്ക് നല്‍കാനൊരുങ്ങി ഷൈൻ,വീഡിയോ അഭിമുഖം വൈറൽ

Must read

ഹൈദരാബാദ്:ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഷൈൻ ടോം ചോക്കോയുടെ പെരുമാറ്റ രീതികളാണ് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഷൈനിനെ അനുകൂലിച്ചും വിമര്‍ശിച്ചും ആള്‍ക്കാര്‍ രംഗത്ത് എത്താറുമുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന്റെ വീഡിയോ അഭിമുഖമാണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്.

രംഗബലി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു മാധ്യമം അഭിമുഖം നടത്തിയത്. സംവിധായകൻ പവൻ ബസംസെട്ടിയും അഭിമുഖത്തിന് ഷൈനിന്റെ ഒപ്പം ഉണ്ടായിരുന്നു. ഷൈൻ ടോം ചോക്കോയുടെ ഷര്‍ട്ട് തനിക്ക് ഇഷ്‍ടമായി എന്ന് അവതാരക വ്യക്തമാക്കുകയായിരുന്നു.

ഉടൻ അദ്ദേഹം ഷര്‍ട്ടിന്റെ ബട്ടൻസഴിക്കുന്നതും വീഡിയോയില്‍ കാണാം. ഷര്‍ട്ട് അവതാരകയ്‍ക്ക് നല്‍കാം എന്നായിരുന്നു ഷൈൻ വ്യക്തമാക്കിയത്. അത് ധരിക്കണം എന്നും അവതാരകയോട് ഷൈൻ ആവശ്യപ്പെട്ടു. താൻ ആ ഷര്‍ട്ട് ധരിക്കാമെന്ന ഷൈനിനോട് വ്യക്തമാക്കിയ അവതാരക സാമൂഹ്യ മാധ്യമത്തില്‍ അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാമെന്നും അറിയിച്ചു.

എന്നാല്‍ ഒരു കുടുംബ ഷോയാണെന്ന് പറഞ്ഞ് പവൻ ബസംസെട്ടി അദ്ദേഹത്തെ തടയാൻ ശ്രമിക്കുന്നുണ്ടങ്കിലും ഷൈൻ ബട്ടൻസ് ഒന്നൊഴികെ എല്ലാം അഴിച്ചു മാറ്റിയിരുന്നു. താൻ ഷര്‍ട്ട് ഇഷ്‍ടപ്പെട്ടതിനാല്‍ രക്ഷപ്പെട്ടു, ഷൈനിന്റെ പാന്റ്സ് ആണ് ഇഷ്‍ടം എന്ന് പറഞ്ഞിരുന്നേല്‍ പെട്ടേനെ എന്നും അവതാരക വ്യക്തമാക്കുന്നുണ്ടായിരുന്നു.

- Advertisement -

രംഗബലി എന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ നാഗ ശൗര്യയാണ് നായകനായി എത്തുന്നത്. യുക്തിയും പ്രധാന വേഷത്തില്‍ ഉണ്ട്. പവൻ ബസംസസെട്ടി തന്നെയാണ് തിരക്കഥ. വിജ് കുമാറും സുധാകര്‍ ചെറുകുറിയുമാണ് ചിത്രത്തിന്റെ നിര്‍മാണം.

- Advertisement -

കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. കലാസംവിധാനം എ എസ് പ്രകാശാണ്.  ദിവാകര്‍ മണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പവൻ ആണ് ചിത്രത്തിന്റെ സംഗീതം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week