24.9 C
Kottayam
Saturday, June 6, 2026

മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം? മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ സംയുക്തയ്ക്കെതിരെ തുറന്നടിച്ച് ഷൈൻ

Must read

കൊച്ചി:ഷൈൻ ടോം ചാക്കോയും സംയുക്തയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ബൂമറാങ്. ഇപ്പോഴിതാ സംയുക്തയ്ക്കെതിരെ ആരോപണങ്ങളുമായി സഹതാരം ഷൈൻ ടോം ചാക്കോ. ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംയുക്തയ്ക്കെതിരെ ഷൈൻ ടോം തുറന്നടിച്ചത്.ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി മറ്റ് അണിയറ പ്രവർ‍ത്തകർക്കൊപ്പമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളെ കണ്ടത്.

സംയുക്ത തമിഴ് ചിത്രം വാത്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിൽ തൻ്റെ പേരിനൊപ്പമുള്ള ജാതിവാൽ എടുത്തുകളയുകയാണെന്ന് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യത്തോടാണ് ഷൈന്‍ പ്രതികരിച്ചത്.എന്ത് വിളിച്ചാലും ചെയ്യുന്ന പണി, ചെയ്യുന്ന പടത്തിൻ്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല. ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. എന്തുകൊണ്ട് ഇതിൻ്റെ പ്രൊമോഷന് വരുന്നില്ല? പിന്നെ മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം? മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ. മറ്റതൊക്കെ അതിന് ശേഷമല്ലേ! എന്നായിരുന്നു ഷൈൻ ടോമിൻ്റെ പ്രതികരണം.

- Advertisement -

ഇതു സംബന്ധിച്ച് സംവിധായകൻ മനു സുധാകരനും നടിയ്ക്കെതിരെയുള്ള അതൃപ്തി തുറന്നു പറഞ്ഞു. സിനിമയുടെ പ്രമോഷനു വിളിച്ചപ്പോൾ ഞാൻ മലയാള സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സംയുക്തുടെ ഒന്നാമത്തെ ഉത്തരമെന്നും ഞാൻ ചെയ്യുന്ന സിനിമകളൊക്കെ മാസീവ് റിലീസ് ആണെന്നും 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നതെന്നും എനിക്കെൻ്റെതായ കരിയറുണ്ടെന്നും താൻ ഹൈദരാബാദിൽ സെറ്റിൽഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടിയെന്ന് സംവിധായകൻ പറഞ്ഞു.

- Advertisement -

ഇങ്ങനത്തെ ചെറിയ റിലീസുകളൊന്നും സംയുക്തയ്ക്ക് പറ്റില്ലെന്നും ഷൈൻ ടോം ചാക്കോ ആരോപിച്ചു. ഇന്നലെകളിൽ സിനിമകളോട് സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളു. മോഹൻലാലും മമ്മൂട്ടിയായാലും ഇപ്പോഴും പ്രമോഷനുവേണ്ടി പങ്കെടുക്കുന്നു. ചെയ്ത ജോലി മോശമായിട്ട് കാണരുത്. അതിൽ കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകളുണ്ട്. ആദ്യ സിനിമയുടെ പ്രമോഷനു പോലും പങ്കെടുക്കാത്ത ആളാണ്. ഇപ്പോൾ ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത് എന്നും ഷൈന്‍ ടോം കൂട്ടിച്ചേർത്തു.

- Advertisement -

ഷൈൻ ടോം ചാക്കോ, സംയുക്ത എന്നിവർക്കൊപ്പം ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് ബൂമറാംഗിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.

ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം മനു സുധാകരനാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ റിലീസ് പ്ലാൻ ചെയ്തിരുന്ന ചിത്രത്തിനു പല കാരണങ്ങൾ കൊണ്ട് റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week