24 C
Kottayam
Thursday, June 4, 2026

അപകടമുണ്ടായത്‌ തൊടുപുഴയിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്ക് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോകുമ്പോള്‍; അപകടകാരണം ഡ്രൈവറുടെ ഉറക്കമെന്ന് സംശയിച്ച് പോലീസ്;പൊട്ടിക്കരഞ്ഞ് ഷൈന്‍; നടനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഒപ്പമുള്ളവര്‍

Must read

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോള്‍ കാര്‍ പിന്നിലിടിക്കുകയായിരുന്നെന്ന് ഷൈനിന്റെ സഹായി അനീഷ് പറഞ്ഞു. എന്നാല്‍ വാഹനം അപകടത്തില്‍പെട്ടത് ഡ്രൈവര്‍ ഉറങ്ങിപോയതിനാലാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സിസിടിവി പരിശോധന നിര്‍ണ്ണായകമാകും. ഇതിന് പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ മരണം അറിഞ്ഞ് ഷൈന്‍ പൊട്ടിക്കരയുകയാണ്. ആര്‍ക്കും നടനെ ആശ്വസിപ്പിക്കാന്‍ പോലും കഴിയുന്നില്ല.

ഷൈനിന്റെ പിതാവ് ചാക്കോ കാറിന്റെ മുന്‍സീറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നാണ് വിവരം. ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകുന്നേരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. താരത്തെ ശസ്തക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. സഹോദരനും സഹായിക്കും കൈക്കാണ് പരിക്ക്. അച്ഛന്റെ മരണം കാറിലുണ്ടായിരുന്ന ഷൈന്‍ അടക്കം എല്ലാവരും അറഞ്ഞിട്ടുണ്ട്.

- Advertisement -

- Advertisement -

സേലം-ബംഗളൂരു ദേശീയപാതയില്‍ ധര്‍മപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്. തൊടുപുഴയിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്ക് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയതായിരുന്നു ഷൈന്‍.

- Advertisement -

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ ആശുപത്രിയിലെത്തിക്കുന്നതിനുമുന്നേ മരിച്ചിരുന്നുവെന്ന് ഡ്രൈവര്‍ പാച്ചു പറഞ്ഞു. ലോറി ട്രാക്ക് മാറിയതുകൊണ്ടാണ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും അപ്പോള്‍ അതുവഴി പോയ ഒരു മലയാളിയുടെ കാറിലാണ് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഡ്രൈവര്‍ പ്രതികരിച്ചു. ‘ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്നേ തന്നെ ഡാഡി ഞങ്ങളെ വിട്ട് പോയി. ഡ്രൈവര്‍ സീറ്റിന് പിറകിലായിരുന്നു ഡാഡി. ഷൈന്‍ ചേട്ടന്‍ ഏറ്റവും പിറകിലാണ് ഇരുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടയ്ക്ക് ഡാഡിയെ വിളിക്കുമ്പോള്‍ ചെറിയ പ്രതികരണങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്താറായപ്പോള്‍ പിന്നെ മിണ്ടാതായി. അതോടെ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം പോയി,’ ഡ്രൈവര്‍ പാച്ചു പറഞ്ഞു.

എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഷൈനിനൊപ്പം ഷൂട്ടിങ് ലൊക്കേഷനിലുള്‍പ്പെടെ പിതാവ് ചാക്കോ പോകാറുണ്ടായിരുന്നു. തന്റെ ദുശ്ശീലങ്ങള്‍ കുടുംബത്തെ ഒന്നാകെ ബാധിച്ചുവെന്നും അതില്‍നിന്ന് പുറത്തുകടയ്ക്കാനുള്ള ശ്രമത്തിലാണെന്നും അടുത്തിടെ ഷൈന്‍ പറഞ്ഞിരുന്നു. ഒരാളുടെ ജീവിതം പൂര്‍ണമാവുന്നത് മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുമ്പോഴാണെന്നും അതിനാല്‍ ഇനിയുള്ള കാലം അച്ഛന്റേയും അമ്മയുടേയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷൈനിനൊപ്പം നിന്ന വ്യക്തിയാണ് അച്ഛന്‍ സി പി ചാക്കോ.

കൊക്കൈന്‍ കേസില്‍ ഷൈന്‍ ജയിലില്‍ പോയപ്പോഴും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായപ്പോഴുമെല്ലാം അച്ഛന്‍ മകന്റെ കൂടെ നിന്നു. അച്ഛനോടൊപ്പം നിര്‍മാണക്കമ്പനി തുടങ്ങിയിരുന്ന ഷൈന്‍ പുതിയ ബാനറില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. കൊക്കൈന്‍ കേസില്‍ ഷൈന്‍ കുറ്റവിമുക്തനായ ശേഷം വികാരനിര്‍ഭരനായാണ് ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week