തോളിൽ കൈ ഇട്ടും കുശലം പറഞ്ഞും മുടിയിൽ തലോടിയും ഷൈൻ, ഗേൾഫ്രണ്ടിന്റെ പേര് തിരക്കി ആരാധകർ!
കൊച്ചി:ഷൈൻ ടോം ചാക്കോ എപ്പോഴും വാർത്തകളിലും സോഷ്യൽമീഡിയയിലും നിറഞ്ഞ് നിൽക്കുന്ന താരമാണ്. ഇമേജ് കോൺഷ്യസ് അല്ലാതെ പെരുമാറുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ. അതുകൊണ്ട് തന്നെ ഏത് പൊതുവേദിയിൽ ഷൈൻ പ്രത്യക്ഷപ്പെട്ടാലും മാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രം ഷൈനായിരിക്കും. സിനിമ മാത്രമാണ് ഷൈനിന്റെ ലോകം.
പഠിക്കുന്ന കാലം മുതൽ സിനിമയ്ക്ക് പിന്നാലെ ഷൈൻ അലയുന്നുണ്ട്. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് സിനിമയിൽ മുഖം കാണിക്കാനുള്ള ഒരു ചാൻസ് ഷൈനിന് ലഭിച്ചത് പോലും.
ഇന്ന് നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഷൈൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ അഭിനയിക്കുന്നതുകൊണ്ട് തന്നെ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും വരെ അഭിനയിക്കാനുള്ള അവസരങ്ങൾ ഷൈനിന് ലഭിച്ചു.
കരിയറിന്റെ തുടക്കം മുതൽ സ്വകാര്യ ജീവിതത്തിൽ അടക്കം നിരവധി കയറ്റി ഇറക്കങ്ങൾ ഷൈനിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ വിവാഹിതനായതാണെങ്കിലും പിന്നീട് ആ ബന്ധം തകർന്നു. ആ ബന്ധത്തിൽ താരത്തിന് പിറന്ന കുഞ്ഞ് മുൻ ഭാര്യയ്ക്കൊപ്പമാണ് താമസം. എന്നാൽ അടുത്തിടെയായി ഷൈൻ വീണ്ടും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം ഒരു അഞ്ജാത സുന്ദരിയെ നെഞ്ചോട് ചേർത്ത് ഷൈൻ നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പക്ഷെ അതിൽ മുഖം വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ അതേ പെൺകുട്ടിക്കൊപ്പം ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഷൈൻ.
ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. കാമുകിയുടെ കയ്യിൽ നിന്നും പിടിവിടാതെ ചടങ്ങ് കഴിഞ്ഞ് മടങ്ങിപ്പോകും വരെ ചേർത്ത് പിടിച്ചിരുന്നു ഷൈൻ. ആദ്യമായാണ് ഒരു പെൺകുട്ടിക്കൊപ്പം ഷൈൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് എന്നതുകൊണ്ട് തന്നെ ആരാധകർക്കും അതൊരു കൗതുക കാഴ്ചയായി.
കാമുകിക്ക് ബോറടിക്കാതിരിക്കാൻ വേണ്ടിയും കംഫർട്ടാക്കി വെക്കാനും ഷൈൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. കാമുകിയുടെ തോളിൽ കൈ ഇട്ടും കുശലം പറഞ്ഞും മുടിയിൽ തലോടിയുമിരിക്കുന്ന ഷൈനിന്റെ വീഡിയോ ഇതിനോടകം വൈറലാണ്.
വീഡിയോ വൈറലായതോടെ ഷൈനിന്റെ കാമുകിയുടെ വിവരങ്ങളാണ് ആരാധകർ സോഷ്യൽമീഡിയയിൽ തിരയുന്നത്. മാധ്യമങ്ങൾ വിടാതെ പിന്തുടർന്ന് ആളെ പരിചയപെടുത്താമോയെന്ന് ചോദിച്ചപ്പോൾ ഷൈൻ ഗേൾഫ്രണ്ടിന്റെ വിവരങ്ങൾ തുറന്ന് പറഞ്ഞിരുന്നില്ല. എന്താണ് കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോൾ പേരക്ക, ഒന്നും പറയാനില്ല തുടങ്ങി ഷൈനിന്റെ സ്ഥിരം ശൈലിയിൽ ഉള്ള മറുപടികളാണ് വന്നത്.
എന്നാൽ ഷൈനിന്റെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ പേരും മറ്റും ആരാധകർ സോഷ്യൽമീഡിയയിൽ നിന്നും കണ്ടെത്തി. ഷൈനിനേയും ഗേൾഫ്രണ്ടിനെയും ടാഗ് ചെയ്ത ഫോട്ടോകൾ വഴിയാണ് താരത്തിന്റെ കാമുകിയുടെ സോഷ്യൽമീഡിയ പ്രൊഫൈൽ ആരാധകർ കണ്ടെത്തിയത്. ബൈയോൾബിച്ച് എന്നാണ് സോഷ്യൽ മീഡിയയിൽ ഷൈനിന്റെ ഗേൾഫ്രണ്ട് അറിയപ്പെടുന്നത്.
3550 ഫോളോവേഴ്‌സാണ് തനുവിന് ഉള്ളതെങ്കിലും ഷൈനിന്റെ വരവോടെ ആ ഫോളോവേഴ്‌സിന്റെ എണ്ണം ഇനിയും കൂടും. കാരണം തനുവിന്റെ പ്രൊഫൈൽ തേടിപിടിച്ച് നിരവധി പേരാണ് എത്തുന്നത്. ഷൈനിനൊപ്പമുള്ള ചില വീഡിയോകൾ തനുവിന്റെ പ്രൊഫൈലിലും കാണാം. തനുവിന്റെ പ്രൊഫൈലിലെ ബൈയോൾബിച്ച് എന്ന വാക്കിന്റെ അർഥവും ആരാധകർ തിരക്കുന്നുണ്ട്.
ഗൂഗിളിൽ ഈ വാക്ക് സെർച്ച് ചെയ്താൽ ഒരു കൊറിയൻ വാക്കാണ് എന്ന് മാത്രമാണ് വ്യക്തമാണ്. സ്റ്റാർ എന്നാണർത്ഥം എന്നും ഗൂഗിൾ തന്നെ പറയുന്നു. പൊതുവേദിയിൽ ഷൈനും കാമുകിയും ഒരുമിച്ച് എത്തിയ വീഡിയോ വൈറലായപ്പോൾ ഇരുവരും സൂപ്പർ ജോഡിയാണെന്നാണ് ആരാധകരുടെ പക്ഷം.