KeralaNews

‘വേദനകള്‍ മറന്ന് സ്വയം റീച്ചാര്‍ജ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും… ഞാൻ തിരിച്ചുവരും’; അമൃതയുടെ കുറിപ്പ്!

കൊച്ചി:റിയാലിറ്റിഷോകളിലൂടെ വന്ന് മലയാളികൾക്ക് സുപരിചിതയായി മാറിയ ​ഗായികയാണ് അമൃത സുരേഷ്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് എന്നതുകൊണ്ട് തന്നെ അമൃതയുടെ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും പ്രേക്ഷകർക്ക് സുപരിചിതമാണ്. പിന്നണി ​ഗാനാലാപനവും സ്റ്റേജ് ഷോകളും യാത്രകളും കുടുംബവുമാണ് അമൃതയുടെ ലോകം. അടുത്തിടെയായി താരം പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് ചെറിയ ഒരു ഇടവേളയെടുത്ത് തീർത്ഥാടന യാത്രയിലാണ്. കാശിയിൽ നിന്നുള്ള ചിത്രങ്ങൾ അടുത്തിടെ അമൃത പങ്കിട്ടിരുന്നു.

ഇപ്പോഴിതാ തന്റെ യാത്രകൾ എന്തിന് വേണ്ടിയാണെന്നത് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ‘ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്ത് പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു.’

Amrutha Suresh

‘ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുകയാണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സം​ഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’, എന്നാണ് അമൃത കുറിച്ചത്. ബാലയുമായി വേർപിരിഞ്ഞശേഷം വർഷങ്ങോളം മകൾ മാത്രമായിരുന്നു അമൃതയുടെ ജീവിതത്തിൽ ഉണ്ടായിരുന്നത്.

പിന്നീട് പെട്ടന്ന് ഒരു ദിവസമാണ് ​ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്നും ഇനിയുള്ള യാത്രയിൽ ഒരുമിച്ചായിരിക്കുമെന്നും അമൃത അറിയിച്ച് എത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരെയും ഒരുമിച്ച് കാണാറില്ല. അതേകുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾ പെരുകിയപ്പോൾ അമൃതയ്ക്കൊപ്പമുള്ള ഒരു കപ്പിൾ ഫോട്ടോ ​ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.

എന്നാൽ പിന്നീട് ​ഗോപി സുന്ദറിനൊപ്പം അമൃതയെ കണ്ടിട്ടില്ല. എവിടേയും ​ഗോപി സുന്ദറിനെ കുറിച്ച് അമൃത പറയാറുമില്ല. കഴിഞ്ഞ ദിവസമാണ് മ്യൂസിക്ക് ഷോയുടെ ഭാ​ഗമായി സ്വിറ്റ്സർലന്റിലേക്ക് ​ഗോപി സുന്ദർ പോയത്. അവിടെ നിന്നും സുഹൃത്തും കലാകാരിയുമായ പ്രിയയ്ക്കൊപ്പമുള്ള കപ്പിൾ ഫോട്ടോകൾ ​ഗോപി സുന്ദർ പങ്കിട്ടിരുന്നു. ഈ പോസ്റ്റിനും അമൃതയുമായി ബന്ധപ്പെട്ടുള്ള നിരവധി ചോദ്യങ്ങൾ വന്നിരുന്നു.

അമൃതയേയും അഭയയെ ഒഴിവാക്കിയത് പോലെ ഒഴിവാക്കിയോ എന്നുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചിരിക്കുന്നത്. പിന്നാലെയാണ് അമൃത സുരേഷ് കുറിപ്പുമായി എത്തിയത്. പതിനാല് വർഷത്തോളം നീണ്ട അഭയ ഹിരൺമയിയുമായുള്ള പ്രണയ ജീവിതം അവസാനിപ്പിച്ചാണ് അമൃത സുരേഷുമായി ​ഗോപി സുന്ദർ പുതിയ ജീവിതം ആരംഭിച്ചത്.

Amrutha Suresh

എന്നാൽ ഒരു വർഷത്തിന് ശേഷം അമൃതയും ​ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തിൽ എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല. അമൃതയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അമൃതയ്ക്ക് ആശ്വാസ വാക്കുകളുമായും പിന്തുണ നൽ‌കിയും എത്തിയത്. ഏത് തീരുമാനവും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക.

നല്ലൊരു ദിനം ആശംസിക്കുന്നു, നിങ്ങളുടെ സമയം മനോഹരമായി എടുക്കുക, ദൈവത്തോട് പ്രാർഥിക്കുക എല്ലാം സഹിക്കാനുള്ള കരുത്ത് നൽകാൻ, ഇനി എങ്കിലും ഒരാളുമായി അടുക്കുബോൾ ഒന്ന് സൂക്ഷിക്കുക. എന്തെങ്കിലും നന്മ ആ വ്യക്തിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. സ്വയം കോമാളി ആകരുത്. കപട മുഖങ്ങൾ നിറഞ്ഞ ഈ ലോകത്ത് സ്വന്തം കുടുംബം ആണെങ്കിലും സൂക്ഷിക്കുക എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അടുത്തിടെ കാശി സന്ദർശിച്ചപ്പോൾ കാശി സൻസ്കൃത് മഹോത്സവിൽ ഒരു കച്ചേരി അവതരിപ്പിക്കാൻ അമൃതയ്ക്ക് അവസരം ലഭിച്ചിരുന്നു. അതിന്റെ വിശേങ്ങൾ അമൃത ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. അമൃതയുടെ പുതിയ കുറിപ്പ് വൈറലായതോടെ പഴയ അമൃതയായി പാട്ടും കച്ചേരിയും സ്റ്റേജ് ഷോയുമായി സജീവമാകണമെന്നാണ് ആരാധകരുടെ ആവശ്യം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker