30.2 C
Kottayam
Tuesday, November 5, 2024
test1
test1

എറണാകുളത്ത് ഷിഗെല്ല? ചോറ്റാനിക്കര സ്വദേശിനിയായ 56കാരിയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

Must read

കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 56 വയസുള്ള ചോറ്റാനിക്കര സ്വദേശിനിയാണു പനിയെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 23നു ചികിത്സ തേടിയത്. ഷിഗെല്ലയാണോയെന്നു കണ്ടെത്താനായി സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേര്‍ന്നു സാഹചര്യം വിലയിരുത്തി. ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആരോഗ്യ വിഭാഗവും മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്തു സന്ദര്‍ശനം നടത്തി.

കുടിവെള്ള സ്രോതസ്സിലെ സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള തുടര്‍ പരിശോധനകള്‍ സ്ഥലത്തു നടത്തും. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വയറിളക്കരോഗങ്ങള്‍ക്കു പ്രധാന കാരണങ്ങളിലൊന്നാണു ഷിഗെല്ല ബാക്ടീരിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.