KeralaNews

എറണാകുളം ജില്ലയില്‍ ഷിഗെല്ല ജാഗ്രതാ നിര്‍ദേശം

കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല ജാഗ്രതാ നിര്‍ദേശം. രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍. ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയില്‍ 56കാരിയ്ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവര്‍. ഇതിനു പുറമേ രണ്ട് പേരില്‍ കൂടി ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധനകള്‍ ഉണ്ടായിരിക്കും. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടന്നു വരികയാണ്. മാത്രമല്ല, പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധയ്ക്ക് വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button