കോഴിക്കോട് : കൊറോണയ്ക്ക് പുറമെ ഭീതി വിതച്ചു ഷിഗെല്ല വൈറസ് ബാധ വ്യാപിക്കുന്നു. രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചു. 9പേര്‍ ചികിത്സയിലാണ്.കോഴിക്കോട് കോട്ടമ്പറമ്പ്, മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് ഷിഗല്ല വൈറസ് ബാധ സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിസയില്‍ കഴിയുന്ന ചെലവൂര്‍ സ്വദേശിയായ പതിനൊന്നു വയസുള്ള കുട്ടി മരണപെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ലേ വൈറസ് ആണെന്ന് കണ്ടെത്തിയത്. ഈ കുട്ടിയുടെ അടുത്ത ബന്ധുക്കളായ 9 കുട്ടികള്‍ക്കും നാല് മുതിര്‍ന്നവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.കടുത്ത വയറിളക്കം. പനി. ഛര്‍ദി. ക്ഷീണം എന്നിവയാണ് രോഗലക്ഷണം. ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ പ്രദേശത്തു സന്ദര്‍ശനം നടത്തി ഷിഗല്ല ബാധയുടെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. പ്രദേശത്തെ കിണര്‍ വെള്ളം ശേഖരിച്ചു പരിശോധനക് അയച്ചു. പ്രദേശത്തു ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.