27.6 C
Kottayam
Thursday, June 4, 2026

അസുഖക്കാരിയെ പോലെയുണ്ട്,മെലിഞ്ഞ് എന്തു കോലമാണ്; സ്വന്തം ഫോട്ടോ കണ്ട് രഞ്ജിനി ഹരിദാസ് തന്നെ പറയുന്നത്

Must read

കൊച്ചി:മലയാളം ടെലിവിഷന്‍ ലോകത്ത് രഞ്ജിനി ഹരിദാസ് തരംഗമായ ഒരു കാലമുണ്ടായിരുന്നു. അന്നത്തെ രഞ്ജിനിയെ ഒരുപാടു പേര്‍ വിമര്‍ശിച്ചിരുന്നുവെങ്കിലും അത്രതന്നെ ആളുകള്‍ ഇഷ്ടപ്പെടുകയും അനുകരിക്കുകയും ചെയ്തിരുന്നു എന്നതാണ് സത്യം.

  • അന്നത്തെ രഞ്ജിനി ഹരിദാസ്അന്നത്തെ രഞ്ജിനി ഹരിദാസ്ഒരു കാലത്ത് ടെലിവിഷന്‍ ലോകത്തെ താര റാണിയായിരുന്നു രഞ്ജിനി ഹരിദാസ്. പകരം വയ്ക്കാനില്ലാത്ത ആങ്കറിങ് മികവ്. വിമര്‍ശനങ്ങള്‍ ഒരുപാട് നേരിട്ടിരുന്നുവെങ്കിലും രഞ്ജിനിയെ പോലെ രഞ്ജിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
  • രഞ്ജിനി തരംഗമായ കാലംരഞ്ജിനി തരംഗമായ കാലംവസ്ത്രധാരണത്തിന്റെ പേരിലും മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള സംസാരത്തിന്റെ പേരിലും ഒരുപാട് വിമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും രഞ്ജിനി എന്ന ആങ്കറിനെ ഇഷ്ടപ്പെട്ടവര്‍ ഒരുപാടുണ്ടായിരുന്നു.

     
  • ഇപ്പോള്‍ സെലക്ടീവാണ്ഇപ്പോള്‍ സെലക്ടീവാണ്രഞ്ജിനിയെ അനുകരിച്ചുകൊണ്ടാണ് പിന്നീട് മലയാളത്തില്‍ ഒരുപാട് ആങ്കേഴ്‌സ് ജനം കൊണ്ടത്. മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന രഞ്ജിനി ഹരിദാസ് പതിയെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സെലക്ടീവായി.
     
  • സോഷ്യല്‍ മീഡിയയില്‍ സജീവംസോഷ്യല്‍ മീഡിയയില്‍ സജീവംഇപ്പോള്‍ തിരഞ്ഞെടുക്കുന്ന ചുരുക്കം ചില ഷോകള്‍ മാത്രമേ രഞ്ജിനി ചെയ്യാറുള്ളൂ. യാത്രകളിലും മറ്റ് ബിസിനസ് കാര്യങ്ങളിലുമൊക്കെ ശ്രദ്ധിച്ചു പോകുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
     
  • പഴയ ഫോട്ടോ പങ്കുവച്ചത്പഴയ ഫോട്ടോ പങ്കുവച്ചത്ഏറ്റവുമൊടുവില്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രതാഭകാലത്ത് എടുത്ത രണ്ട് ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചരിയ്ക്കുന്നത്. അന്ന് തിരക്കിട്ടോടുമ്പോള്‍ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് ചിത്രത്തെ കുറിച്ച് ഇന്ന് താരം പറയുന്നത്.

     
  • എന്തു മെലിഞ്ഞിട്ടായിരുന്നു എന്ന്എന്തു മെലിഞ്ഞിട്ടായിരുന്നു എന്ന്അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോഴാണ് രഞ്ജിനിക്കുണ്ടാവുന്നത്. പക്ഷെ അന്നതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നു.

     
  • ലുക്ക് കൊള്ളില്ലായിരുന്നുലുക്ക് കൊള്ളില്ലായിരുന്നു”മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും നല്ല ഒരു ലുക്ക് അല്ലായിരുന്നു” എന്നാണ് രഞ്ജിനി കുറിച്ചത്. 
  • പഴയ രഞ്ജിനി ചേച്ചിപഴയ രഞ്ജിനി ചേച്ചിഎന്നാല്‍ അന്നത്തെ ആ എനര്‍ജെറ്റിക് ആയിരുന്ന രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് ആരാധകരെ കമന്റ് ബോക്‌സില്‍ കാണാം. ‘ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി’ എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും.

     
  • അന്നും ഇന്നും സുന്ദരി തന്നെഅന്നും ഇന്നും സുന്ദരി തന്നെമെലിഞ്ഞിട്ടായിരുന്നു എന്നോ, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവംു സുന്ദരിയും കഴിവുള്ളതുമായ ആളായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. അന്നും ഇന്നും രഞ്ജിനി ഹരിദാസ് സൂപ്പറാണ് എന്നു പറഞ്ഞ് വേറെ ചിലരും എത്തിയിട്ടുണ്ട്. പഴയ ലുക്ക് തന്നെയാണ് ഇഷ്ടം എന്നു പറയുന്നവരുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week