KeralaNews

ഭർ​ത്താ​വി​ന്റെ​ ​ പീഡന കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​എ​ത്തി,​ ഗ​ർ​ഭി​ണി​യെ​ ​കൂ​ട്ട​ ​ബ​ലാ​ത്സം​ഗം ചെ​യ്‌​ത് ​ക​ത്തി​ച്ചു

ഭോ​പ്പാ​ൽ​:​ ​ഭ​ർ​ത്താ​വ് ​പ്ര​തി​യാ​യ​ ​ബ​ലാ​ത്സം​ഗ​ ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​എ​ത്തി​യ​ ​ഗ​ർ​ഭി​ണി​യെ​ ​മൂ​ന്നം​ഗ​ ​സം​ഘം​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്ത​ ​ശേ​ഷം​ ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ചു​ ​ക​ത്തി​ച്ചു.​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​മൊ​റേ​ന​ ​ജി​ല്ല​യി​ലെ​ ​ചാ​ന്ദ്പു​ര​ ​ഗ്രാ​മ​ത്തി​ലാ​ണ് ​ദാ​രു​ണ​ ​സം​ഭ​വം.​ ​എ​ൺ​പ​ത് ​ശ​ത​മാ​ന​വും​ ​പൊ​ള്ള​ലേ​റ്റ​ ​സ്ത്രീ​ ​ഗ്വാ​ളി​യാ​റി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​

കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​അ​തി​ജീ​വ​ത​യു​ടെ​ ​ഗ്രാ​മ​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു​ ​യു​വ​തി.​ ​എ​ന്നാ​ൽ,​​​ ​അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​മൂ​ന്നു​ ​പേ​ർ​ ​യു​വ​തി​യെ​ ​കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ​ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​സ്‌​ത്രീ​യു​ൾ​പ്പെ​ടെ​ ​വ​ള​യു​ക​യും​ ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ചു​ ​ക​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​സം​ഭ​വ​ങ്ങ​ൾ​ ​യു​വ​തി​ ​വി​വ​രി​ക്കു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ ​പൊ​ലീ​സി​നു​ ​ല​ഭി​ച്ചു.​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കും​വ​ഴി​യാ​ണ് ​യു​വ​തി​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.


കേ​സി​ൽ​ ​ജാ​മ്യ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​ഭ​ർ​ത്താ​വ് ​വീ​ഡി​യോ​ ​പൊ​ലീ​സി​നു​ ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​ ​യു​വ​തി​യു​ടെ​ ​മൊ​ഴി​ ​മ​ജി​സ്‌​ട്രേ​റ്റി​ന് ​മു​മ്പാ​കെ​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും​ ​പ്ര​തി​ക​ളെ​ ​ഉ​ട​ൻ​ ​പി​ടി​കൂ​ടു​മെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​ജ​നു​വ​രി​യി​ലാ​ണ് ​യു​വ​തി​യു​ടെ​ ​ഭ​ർ​ത്താ​വ് ​പ്ര​തി​യാ​യ​ ​ബ​ലാ​ത്സം​ഗ​ ​കേ​സ് ​ന​ട​ന്ന​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button