24.3 C
Kottayam
Saturday, June 6, 2026

ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നടപടി ഇൻകം ടാക്സ് വകുപ്പിൻ്റേത്

Must read

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് പിന്തുണയുള്ള ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇൻകം ടാക്സ് വകുപ്പ്. ഐടി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ചാനൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂസ് ചാനലിൻ്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിംഗിൽ നിന്ന് കേന്ദ്ര സർക്കാരിന് നൽകാനുള്ള തുക തിരിച്ചുപിടിക്കാൻ നിർദേശിച്ച് രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകൾക്ക് തിരുവനന്തപുരത്തെ സെൻട്രൽ ജിഎസ്ടി, സെൻട്രൽ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നൽകിയതായാണ് ചാനൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ജയ്ഹിന്ദ് ചാനലിൽ നടത്തിയ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ സിബിഐ ആരാഞ്ഞിരുന്നു. വിശദാംശങ്ങൾ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ചാനലിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്.

നടപടി തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നിലവിലിരിക്കെയാണെന്നും ചാനലിൻ്റെ മാനേജിംഗ് ഡയറക്ടർ ബി എസ് ഷിജു വ്യക്തമാക്കുന്നത്. ദൗര്‍ഭാഗ്യകരമായ ഈ നീക്കം ചാനലിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറും കുടുംബാംഗങ്ങളും നടത്തിയ നിക്ഷേപത്തിൻ്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബർ 22 ന് ചാനലിന് നോട്ടീസ് ലഭിച്ചുരുന്നുവെന്നും ഷിജു വ്യക്തമാക്കി.

- Advertisement -

2013-2018 കാലയളവിൽ 74 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് 2020 ൽ ഡി കെ ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൻ്റെ ഭാഗമായി ശിവകുമാറും ഭാര്യ ഉഷ ശിവകുമാറും നടത്തിയ നിക്ഷേപങ്ങൾ, അവർക്ക് നൽകിയ ലാഭവിഹിതം, ഓഹരി ഇടപാടുകൾ, സാമ്പത്തിക ഇടപാടുകൾ, അവർ നടത്തിയ ബാങ്ക് വിശദാംശങ്ങൾ, ഹോൾഡിങ്ങ് സ്റ്റേറ്റ്മെൻ്റ്, അവരുടെ ലെഡ്ജർ അക്കൗണ്ടുകൾ, കരാർ നോട്ടുകൾ, ഇടപാടുകൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാനായിരുന്നു ചാനലിനോട് ആവശ്യപ്പെട്ടിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week