24.3 C
Kottayam
Tuesday, October 1, 2024

ഷാരോണിന് കൊടുത്തത് വേദനയ്ക്കുള്ള കഷായം’; പെൺകുട്ടിയുടെ ഫോൺ സംഭാഷണവും ചാറ്റുകളും പുറത്ത്

Must read

തിരുവനന്തപുരം: സുഹൃത്തായ യുവതിയുടെ വീട്ടില്‍ നിന്ന് പാനീയം കുടിച്ച് യുവാവ് കഴിഞ്ഞ ദിവസം പാറശ്ശാലയില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശവും വാട്‌സ്ആപ്പ് സന്ദേശവും പുറത്ത്. താന്‍ നടുവേദയ്ക്കും കാല് വേദനയ്ക്കുമെല്ലാം കുടിക്കുന്ന കഷായമാണ് ഷാരോണിന് കുടിക്കാന്‍ കൊടുത്തതെന്നും കയ്പുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ഷാരോണിന്റെ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.

താന്‍ സ്ഥിരമായി കുടിച്ചുകൊണ്ടിരുന്ന കഷായമാണിതെന്നും അപകടമുണ്ടാക്കുമെന്ന് അറിയില്ലായിരുന്നവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഇതിനിടെ ഷാരോണും യുവതിയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഷാരോണ്‍ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷമുള്ള ചാറ്റുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഛര്‍ദിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കഷായമായത് കൊണ്ടാവാം പച്ച കളറില്‍ ഛര്‍ദിച്ചതെന്നും പുറത്ത് വന്ന ചാറ്റില്‍ നിന്നും വ്യക്തമാവുന്നുണ്ട്. അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജ്യൂസ് കൊടുത്തിരുന്നതായും അദ്ദേഹത്തിനും ഇപ്പോള്‍ വയ്യെന്ന് പറയുന്നുണ്ടെന്നും ഷാരോണിനോടുള്ള ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുലുള്ളവര്‍ കരുതിയിരിക്കുന്നതെന്നും അതുകൊണ്ട് അവര്‍ ഒന്നും ചെയ്യില്ലെന്നും പെണ്‍കുട്ടി പറയുന്നു.

പഠന സംബന്ധമായ പ്രൊജക്ട് വാങ്ങാനാണെന്ന് പറഞ്ഞാണ് ഷാരോണ്‍ സുഹൃത്തായ റിജിനിനേയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോള്‍ ഷാരോണിന് അമ്മ കാണാതെയാണ് ആ മരുന്ന് ഒഴിച്ച് കൊടുത്തതെന്ന് പുറത്ത് വന്ന ഓഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് ഷാരോണിന് നല്‍കിയതെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. ഇവിടെ നിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്നും പറയുന്നുണ്ട്.

ഈ മാസം 25-നായിരുന്നു ഷാരോണ്‍ മരിച്ചത്. തമിഴ്നാട് നെയ്യൂരിലെ ബിഎസ്‌സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഷാരോണ്‍. വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരില്‍ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week