അലക്ഷ്യമായ ഡ്രൈവിങ് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുനേരെ കാറ് ഓടിച്ചുകയറ്റി യുവാവ് ;വീഡിയോ

ന്യൂഡല്‍ഹി: അലക്ഷ്യമായ ഡ്രൈവിങ് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുനേരെ കാറ് ഓടിച്ചുകയറ്റി യുവാവ്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജ്യതലസ്ഥാനത്താണ് സംഭവം.

അലിപ്പുര്‍ സ്വദേശിയായ നിതിന്‍ മാന്‍ എന്ന യുവാവാണ് വാഹനമിടിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. നിതിന്റെ കാറ് ഒരു ബൈക്കിലിടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇത് മനഃപൂര്‍വ്വം ഇടിപ്പിച്ചതാണെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ബൈക്കിനെ ഇടിച്ച് പോകാന്‍ ശ്രമിച്ച കാറ് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരുമായി തര്‍ക്കമുണ്ടായി. ക്ഷുഭിതനായ നിതിന്‍ തന്റെ കാറ് അവരുടെ ദേഹത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

ഈ നടുക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിനെ തുടര്‍ന്നാണ് പ്രതി നിതിന്‍ മാന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പോലീസ് പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News