ന്യൂഡൽഹി : കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന കേസിൽ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന
ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നാഗർകോവിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം.
നാഗർകോവിലിലെ സെക്ഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News