വിവാഹ ജീവിതം രണ്ട് തവണയും നഷ്ടപ്പെട്ടു, അത് മറച്ച് വെക്കാറില്ല; ശാന്തി കൃഷ്ണ

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് കുറച്ചു കാലം മാറി നിന്ന ശാന്തി കൃഷ്ണ വീണ്ടും സിനിമാരംഗത്ത് സജീവമാകുകയാണ്. തന്റെ വിവാഹ ജീവിതത്തിലുണ്ടായ പരാജയത്തെ കുറിച്ചും അതില്‍ നിന്ന് പുറത്ത് വന്നതിനെ കുറിച്ചുമൊക്കെയാണ് ശാന്തി കൃഷ്ണ പറയുന്നത്. ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമായ വിവാഹ ജീവിതം എനിക്ക് 2 തവണ നഷ്ടമായതാണ്. അതില്‍ ഞാന്‍ മറച്ച് വെച്ചിട്ട് കാര്യമില്ലല്ലോ എന്നാണ ശാന്തി കൃഷ്ണ പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമായ വിവാഹ ജീവിതം എനിക്ക് 2 തവണ നഷ്ടമായതാണ്. അതില്‍ ഞാന്‍ മറച്ച് വെച്ചിട്ട് കാര്യമില്ലല്ലോ, അത് സത്യമായ കാര്യമാണ്. അതേക്കുറിച്ച് ചോദിക്കുമ്‌ബോള്‍ സത്യസന്ധമായി മറുപടി നല്‍കാറുണ്ട് താനെന്നായിരുന്നു റിമി ടോമിയോട് ശാന്തി കൃഷ്ണ പറഞ്ഞത്.

ഇനിയുള്ള കാലം ആരേയും ആശ്രയിക്കാതെ കഴിയണം, ഫോക്കസ്ഡായി മുന്നേറുക. ഞാന്‍ ആരേയും ആശ്രയിക്കാതെയാണ് ഇപ്പോള്‍ കഴിയുന്നത്, അതേറെ പ്രധാനപ്പെട്ട കാര്യമാണ്. നമുക്ക് നല്ല സുഹൃത്തുക്കളും സ്വന്തമായിട്ട് എഫേര്‍ട്ട് എടുക്കാനും പറ്റുമെങ്കില്‍ വിഷമഘട്ടത്തെ അതിജീവിക്കാന്‍ കഴിയും. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ക്ലോസ് ഫ്രണ്ട്‌സും ഞാനും ചേര്‍ന്നാണ് ഈ വിഷമഘട്ടത്തെ അതിജീവിച്ചത്.

അത് പോലെ തന്നെ മക്കളും കൂടെയുണ്ട്. മിഥുല്‍, മിതാലി ഇവരാണ് മക്കള്‍. അവരുടെ കാര്യം കൂടി ഞാന്‍ നോക്കണം. മാനസികമായി ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട് പോയിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് എന്നെ ഡിപ്രഷനെ നേരിടാന്‍ പ്രാപ്തയാക്കിയത്.ആ സമയത്ത് എന്ത് ചോദിച്ചാലും നെഗറ്റീവായിരിക്കും. കഴിഞ്ഞത് കഴിഞ്ഞു, അത് പോട്ടെ. അത് ഡിലീറ്റ് ചെയ്ത് പോസിറ്റീവായിട്ട് നമ്മള്‍ ജീവിക്കണമെന്നും ശാന്തി കൃഷ്ണ’ അഭിമുഖത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News