28.8 C
Kottayam
Thursday, June 4, 2026

അജ്മാനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ജോലി;ഏപ്രില്‍ 13ന് ജോലി കിട്ടിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; പുല്‍വാമയിലെ വനത്തില്‍ പാലക്കാടുകാരന്റെ മൃതദേഹം എങ്ങനെ എത്തി? ഷാനിബിന്റെ മരണത്തില്‍ അന്വേഷണം

Must read

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം പുല്‍വാമയിലെ വനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കാഞ്ഞിരപ്പുഴ കരുവാന്‍തൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. അതിനിടെ സംഭവത്തില്‍ വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ കേരളാ പോലീസ് ശേഖരിച്ചു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിര്‍ദേശപ്രകാരമാണ് സ്വഭാവിക നടപടികളുടെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചത്. തീവ്രവാദ റിക്രൂട്ട്‌മെന്റിലൂടെ ഷാനിബ് കാശ്മീരില്‍ എത്തിയതാണോ എന്ന സംശയവും ഉണ്ട്. ഇതിലേക്കും അന്വേഷണം നീളും.

ബംഗളൂരുവില്‍ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്ന് കണ്ടെടുത്തപ്പോള്‍ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ പോയ യുവാവ് എങ്ങനെ ജമ്മു കാശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബന്ധുക്കളോട് സ്ഥലത്തെത്താന്‍ പൊലീസ് നിര്‍ദേശിച്ചു. ഷാനിബിന്റെ മരണവും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്നടക്കം പരിശോധിച്ചു വരികയാണ്.

- Advertisement -

- Advertisement -

പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കറുവാന്‍തൊടി അബ്ദുള്‍സമദ്- ഹസീന ദമ്പതികളുടെ മകനാണ് ഷാനിബ്. വിദേശത്തുള്ള പിതാവും സഹോദരന്‍ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് തന്‍മാര്‍ഗ് സ്റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിര്‍ദേശിച്ചിട്ടുള്ളത്.

- Advertisement -

ഷാനിബിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി കശ്മീരിലെ തന്‍മാര്‍ഗ് സ്റ്റേഷനില്‍നിന്നും വിളിച്ചറിയിക്കുകയായിരുന്നു. പുല്‍വാമയിലെ വനപ്രദേശത്തോടു ചേര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വസ്ത്രത്തില്‍നിന്നും ലഭിച്ച ഫോട്ടോയും മേല്‍വിലാസത്തില്‍നിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭ്യമായത്. തുടര്‍ന്ന് ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു. യുവാവിന് ചെറിയതോതില്‍ മാനസിക പ്രശ്‌നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിന് മുന്‍പും ഷാനിബ് വീട്ടുകാരോട് പറയാതെ പോവുകയും തിരിച്ചുവരികയുമുണ്ടായിട്ടുണ്ട്.

ഏപ്രില്‍ 13നാണ് ഷാനിബ് കാഞ്ഞിരപ്പുഴയിലെ വീട്ടില്‍നിന്നും അവസാനമായി പോയത്. ബാംഗ്ലൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിലഭിച്ചെന്നും അങ്ങോട്ടുപോവുകയാണെന്നുമാണ് മാതാവ് ഹസീനയോട് പറഞ്ഞത്. ജോലിത്തിരക്കായിരിക്കുമെന്നും ഫോണ്‍ ചെയ്യരുതെന്നും മെസേജ് അയക്കരുതെന്നും പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഷാനിബിന്റെ സഹോദരി ഷിഫാന ബാംഗ്ലൂരില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നുണ്ട്. സഹോദരിയുടെ അടുത്തേക്ക് ഷാനിബും മാതാവും ചിലസമയങ്ങളില്‍ പോകാറുണ്ടായിരുന്നു. വീട്ടില്‍നിന്നും പോയ ഷാനിബ് സഹോദരിയുടെ അടുത്തും എത്തിയില്ല.

ഷിഫാനയും നിരവധിതവണ ഫോണില്‍വിളിച്ചെങ്കിലും ഷാനിബ് ഫോണെടുത്തില്ല. ഇതിനിടെയാണ് കാശ്മീരില്‍നിന്ന് മരണം സംബന്ധിച്ച് പോലീസിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഷാനിബ് ചിലപ്പോള്‍ അമ്മാവന്റെ മകന്റെ കൂടെ വയറിങ് ജോലികള്‍ക്ക് പോകുമായിരുന്നു. അജ്മാനില്‍ ജോലിചെയ്യുന്ന പിതാവിന്റെ കൂടെ മുന്‍പ്, മൂന്നുമാസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തിട്ടുണ്ട്. തുടര്‍ന്ന് തിരിച്ചുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week