മലയാളികള്‍ക്ക ഏറെ പ്രിയങ്കരനായ നടനായിരുന്നു അബി. അബിയുടെ മരണത്തിനുശേഷം മകന്‍ ഷെയിന്‍ നിഗം ഇപ്പോള്‍ ഏറെ തിരക്കേറിയ നടനായി മാറിയിരിയ്ക്കുന്നു.മരണകാലത്തിന് മുമ്പ് അബി നേരിട്ട അവഗണനയേക്കുറിച്ച് ഷെയിന്‍ നിഗം പറയുന്നതിങ്ങനെ
”വാപ്പച്ചി ജീവിച്ചിരുന്ന കാലത്ത് ആരുമുണ്ടായിരുന്നില്ല, എന്നാല്‍ മരിച്ചപ്പോള്‍ നിറയെ സുഹൃത്തുക്കളായിരുന്നെന്ന് ഷെയിന്‍ നിഗം. വളരെ വേദനയുണ്ടാക്കിയ കാര്യമാണ്. ഇപ്പോള്‍ വഴിയില്‍ക്കൂടി നടക്കുമ്പോഴൊക്കെ നിറയെ ആള്‍ക്കാര്‍ വരും വാപ്പച്ചിടെ സുഹൃത്തുക്കളായി. ഈ സുഹൃത്തുക്കളെ ഒന്നും കഷ്ടപ്പാടിന്റെ കാലത്ത് കണ്ടിരുന്നില്ല. പറയാതിരിക്കാന്‍ നിവൃത്തിയില്ല.
‘കാന്‍സറിന്റെ അത്ര സീരിയസ് ആയ അസുഖമായിരുന്നു വാപ്പച്ചിക്ക്. രക്തം ഉണ്ടാക്കുന്ന കോശങ്ങളില്ല. കോശങ്ങള്‍ നശിച്ച് പോയി. എല്ലാ ആഴ്ചയിലും രക്തം കയറ്റി കൊണ്ടിരിക്കണം.ഭാരിച്ച ചിലവേറിയതായിരുന്നു ചികിത്സ എനിക്ക് ജോലിയൊന്നുമില്ലാത്ത കാലം.19 വയസായിരുന്നു.കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും കുടുംബം പകച്ചുപോയ കാലം.
‘പ്രേക്ഷകര്‍ക്ക് വാപ്പച്ചിയെ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമയിലുണ്ടായിരുന്ന സുഹൃത്തുക്കളൊന്നും വാപ്പച്ചിക്ക് അവസരം നല്‍കിയിരുന്നില്ല. ‘വലിയ പെരുന്നാളി’ന്റെ ഷൂട്ടിങ്ങിനായി ചെന്നൈയിലുണ്ടായിരുന്നപ്പോഴാണ് വാപ്പച്ചി മരിക്കുന്നത്. രാവിലെ സ്വിമ്മിങ് ക്ലാസ് കഴിഞ്ഞപ്പോഴാണ് എനിക്ക് ഫോണ്‍ വരുന്നത്. വല്യമ്മയുടെ ഫോണില്‍ നിന്നും ഒരു അയല്‍ക്കാരനാണ് വിളിച്ചത്. വാപ്പച്ചി മരിച്ചെന്ന് വിശ്വസിയ്ക്കാന്‍ പോലും കഴിയാത്ത സാചചര്യം.ഇപ്പോഴും വാപ്പച്ചി കൂടെയുള്ളതായി തന്നെയാണ് തോന്നാറ്. മരിച്ചതായി ഫീല്‍ ചെയ്യാറേയില്ല. ഒരു മാലാഖയേപ്പോലെ പാലെ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്’ എന്നും ഷെയിന്‍ പറയുന്നു