ഷംനാ കാസിം വിവാഹിതയാവുന്നു; ജിവിതത്തിന്റെ അടുത്ത ഭാ​ഗത്തിലേക്കെന്ന് നടി

നടി ഷംനാ കാസിം വിവാഹിതയാവുന്നു. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷംന തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്.

‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. പേളി മാണി, നൃത്തസംവിധായകരായ ശേഖർ മാസ്റ്റർ, നീരവ് ബവ്ലേജ, നടിമാരായ രചന നാരായണൻകുട്ടി, പാരീസ് ലക്ഷ്മി, ശില്പബാല തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.

സിനിമാ ലോകത്ത് പൂർണ എന്ന പേരിലും അറിയപ്പെടുന്ന നടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് താരം.കണ്ണൂര്‍ സ്വദേശിനിയായ ഷംന നൃത്ത വേദികളിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയുമാണ് ശ്രദ്ധ നേടുന്നത്. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് സിനിമാ അരങ്ങേറ്റം.

ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 2007ലാണ് തെലുങ്ക് സിനിമയിലെ അരങ്ങേറ്റം. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വര്‍ഷം തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് കന്നഡയിലും ചിത്രങ്ങള്‍ ചെയ്‍തു. പൂര്‍ണ എന്ന പേരിലാണ് മറുഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. ജോസഫിന്‍റെ തമിഴ് റീമേക്ക് ആയ വിസിത്തിരന്‍ ആണ് ഷംനയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News